ദില്ലി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന് ( 81)അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 8.56ഓടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. വെന്റിലേറ്ററിന്റെസഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറന്.
ഇന്ത്യന്‍ രാഷ്ട്രീത്തില്‍ ഒരു അവിഭാജ്യഘടകമായിരുന്നു ഷിബു സോറന്. മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി. 8 തവണ പാര്‍ലമെന്റിലെത്തി. കല്‍ക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവര്‍ത്തിച്ചു.
കര്‍ഷകന്റെ അവകാശങ്ങള്‍ക്കായി പോരാടി 1962ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് വന്നത്. 1972ല്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന സംഘടനയുണ്ടാക്കി. 38 വര്‍ഷക്കാലം സംഘടനയെ നയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു മകന് ചുമതല ഏറ്റെടുത്തത്. നിലവില്‍ രാജ്യസഭാംഗമാണ്.
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന് അന്തരിച്ചു
