കയറ്റുമതിമൂല്യം പത്തിരട്ടിയാക്കി യുഎല്‍ സൈബര്‍പാര്‍ക്ക്

കയറ്റുമതിമൂല്യം പത്തിരട്ടിയാക്കി യുഎല്‍ സൈബര്‍പാര്‍ക്ക്

കോഴിക്കോട് :നഗരത്തിലെ ഐടി/ഐടി അനുബന്ധ സ്‌പെഷ്യല്‍ ഇക്കണോമിക് സോണായ യുഎല്‍ സൈബര്‍പാര്‍ക്കിന്റെ കയറ്റുമതി മൂല്യത്തില്‍ ആറു കൊല്ലത്തിനിടെ പത്തിരട്ടി വര്‍ദ്ധന. വളര്‍ച്ചയുടെ നൂതന അദ്ധ്യായം രചിക്കുന്ന പാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി മൂല്യം 2018-19 സാമ്പത്തികവര്‍ഷം 26.29 കോടി രൂപയായിരുന്നത് 2024-25-ല്‍ 249 കോടിയിലേക്ക് ഉയര്‍ന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപസ്ഥാപനമായ യുഎല്‍ സൈബര്‍പാര്‍ക്ക് ഈ നേട്ടത്തിലൂടെ സംസ്ഥാനത്തെ ഐടി മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമായിരിക്കുകയാണ്.

അപൂര്‍വമായ കയറ്റുമതി വളര്‍ച്ചയിലൂടെ യുഎല്‍ സൈബര്‍പാര്‍ക്ക് ആറു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തിക ഭൂപടത്തില്‍ സ്വന്തം ഇടം ഉറപ്പിച്ചിരിക്കുകയാണ്. മുന്‍നിര ടെക് കേന്ദ്രമായി കോഴിക്കോട് മാറി എന്നതു മാത്രമല്ല, ഇന്ത്യന്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ കോഴിക്കോട് നഗരത്തിന്റെ പദവി ഉയരുന്നതിനും ഇതു കാരണമായിട്ടുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട് സൈബര്‍പാര്‍ക്കും മികച്ച വിജയമാണു കൈവരിച്ചിരിക്കുന്നത്. 2018 – 19 സാമ്പത്തികവര്‍ഷം 8.1 കോടി രൂപയായിരുന്ന കയറ്റുമതി 2024 – 25-ല്‍ 130 കോടി രൂപയായി ഉയര്‍ന്നു. പ്രൊഫഷണലുകളുടെ എണ്ണം 2023-ല്‍ 2,000 ആയിരുന്നത് 2024-ല്‍ 2,200 ആയി ഉയര്‍ന്നു. കോഴിക്കോട് നഗരത്തിനെ ഐടി ഹബ്ബാക്കി മാറ്റുകയുംനഗരത്തിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ഭാവികൂടി പുനര്‍നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് യുഎല്‍ സൈബര്‍പാര്‍ക്ക്.

 

 

കയറ്റുമതിമൂല്യം പത്തിരട്ടിയാക്കി യുഎല്‍ സൈബര്‍പാര്‍ക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *