കോഴിക്കോട്: സംസ്ഥാനത്തുടനീളം കേള്‍വിക്കുറവും സംസാര വൈകല്യവുമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെ കോഴിക്കോട് ശാഖ കൂടുതല്‍ ആധുനിക സൗകര്യങ്ങളോടെ ബാങ്ക് റോഡിലുള്ള എരോത്ത് സെന്റര്‍ ബില്‍ഡിംഗില്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. റീ ലോഞ്ചിന്റെ ഉദ്ഘാടന കര്‍മ്മം കാലത്ത് 10 മണിക്ക് എം.കെ.രാഘവന്‍ എം.പി നിര്‍വ്വഹിക്കും. ഐ എം എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ.ശങ്കര്‍ മഹാദേവന്‍, കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ദിവാകരന്‍ ആശംസകള്‍ നേരും. ഉദ്ഘാടനത്തോടനുബന്ധിച്ച് സാമ്പത്തിക പ്രശ്‌നങ്ങളാല്‍ മുന്‍പ് ശ്രവണയില്‍ നിന്നും ടെസ്റ്റും ട്രയലും കഴിഞ്ഞിട്ടും ഹിയറിങ് എയ്ഡ് വാങ്ങാതിരുന്ന 5 പേര്‍ക്ക് സൗജന്യമായി ഹിയറിങ് എയ്ഡ് നല്‍കും. താന്‍ തന്നെ ജന്മനാ സംസാര പ്രശ്‌നം അനൂഭവിച്ച വ്യക്തിയാണെന്നും അതുകൊണ്ട് തന്നെ ശ്രവണ എന്ന സ്ഥാപനത്തിന്റെ പിന്നിലെ ലക്ഷ്യം സംരംഭം എന്നതിനു പുറമെ കേള്‍വി- സംസാര ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ സേവനമനുഷ്ഠിക്കുക എന്നതാണെന്നും ശ്രവണ ഫൗണ്ടറും മാനേജിംങ് ഡയറക്ടറുമായ ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡയറക്ടര്‍ ആശ്വതി ശ്രീജിത്ത്, ബ്രാഞ്ച് മാനേജര്‍ അരുണ്‍ദേവും സംബന്ധിച്ചു.
