കെ. എം.സി.ടി ഡെന്റല്‍ കോളേജും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ ((IDA) ) അനുബന്ധ സ്ഥാപനമായ ഇന്ത്യന്‍ അക്കാദമി ഓഫ് സ്പോര്‍ട്സ് ഡെന്റിസ്ട്രിയുമായി ((IASD
) സഹകരിച്ച് കെഎംസിടി ഡെന്റല്‍ കോളേജില്‍ കെഎംസിടി സ്പോര്‍ട്സ് ഡെന്റിസ്ട്രി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കായികതാരങ്ങളുടെ ദന്താരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും സ്പോര്‍ട്സുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന മുഖ ദന്ത പരിക്കുകളെപറ്റിയുള്ള അവബോധം, അവയുടെ പ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യയിലുടനീളം സ്പോര്‍ട്സ് ഡെന്റിസ്ട്രി മേഖലയില്‍ വിദ്യാഭ്യാസം, ഗവേഷണം, തുടങ്ങിയവ വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി കെഎംസിടി ഡെന്റല്‍ കോളേജില്‍ സ്ഥാപിതമായ കെഎംസിടി സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം, 4 നു 11 മണിക്ക് മുക്കം കെഎംസിടി ഡെന്റല്‍ കോളേജ് ക്യാമ്പസില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യന്‍ അക്കാദമി ഓഫ് സ്പോര്‍ട്സ് ഡെന്റിസ്ട്രിയുമായി ധാരണപത്രം ഒപ്പുവെക്കല്‍ ചടങ്ങും, സ്പോര്‍ട്സ് ഡെന്റിസ്ട്രി ആസ്പദമാക്കി ഒരു സയന്റിഫിക് സെഷനും സംഘടിപ്പിക്കുന്നു. IDA സെക്രട്ടറി ജനറല്‍ ഡോ. അശോക് ഡി. ധോബ്ലെ, IDA മുന്‍ ദേശീയ പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ് എം,ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ശാഖകളില്‍ നിന്നുള്ള പ്രതിനിധികള്‍, IASD അംഗങ്ങള്‍, കായികതാരങ്ങള്‍, ആരോഗ്യമേഖലയിലെ വിദഗ്ധര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ എം സി ടി ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ മനോജ് കുമാര്‍ കെ പി, ഓര്‍ത്തോ ടെന്റ്റിക്സ് വിഭാഗം പ്രൊഫസര്‍ & ഹെഡ് ഡോ ബിനു പുരുഷോത്തമന്, അഡ്മിനിസ്ട്രേറ്റര്‍ സുജാത എസ്, ഡോ അരുണ്‍ പോള്‍, ഡോ ടിം പീറ്റര്‍, ഡോ. നവ്യ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
കെഎംസിടി സ്പോര്‍ട്സ് ഡെന്റിസ്ട്രി സെന്റര്‍ ഉദ്ഘാടനം 4ന്
