കോഴിക്കോട്: ഖാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തെക്കേപ്പുറം എന്‍ ആര്‍ ഐ മീറ്റിന്റെ ഭാഗമായുള്ള ഖസാന എക്‌സിബിഷന്‍ ആരംഭിച്ചു. ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ ് നടത്തുന്ന 2 ദിവസത്തെ പ്രദര്‍ശന വിപണന മേള മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍ കോയ,എസ്.കെ. അബൂബക്കര്‍, കെ.റംലത്ത്, ആബിദ റഷീദ്, സൈനബി നൂര്‍, കെ.വി.ഇസ്ഹാഖ്, എം.വി. മുഹമ്മദലി,സി.പി. മാമുക്കോയ, ആര്‍.ജയന്ത് കുമാര്‍,പി.മമ്മത് കോയ,പി.ടി. ആസാദ് ,സി.ഇ.വി. അബ്ദുല്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി.എ.ഉമ്മര്‍കോയ സ്വാഗതവും കണ്‍വീനര്‍ എം. അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
60 ഓളം വാണിജ്യ-വിപണന സ്റ്റാളുകള്‍ക്ക് പുറമേ തെക്കേപ്പുറത്തിന്റെ പൈതൃകം വിളിച്ചോതുന്ന വിപുലമായ ഹെറിറ്റേജ് എക്‌സിബിഷനും ഒരുക്കിയിട്ടുണ്ട്. നാളെ രാത്രി 11 മണി വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.
നാളെ വൈകുന്നേരം 4.30 നുള്ള എന്‍ ആര്‍ ഐ മീറ്റ് മന്ത്രി.വി. അബ്ദുറഹിമാന്‍ ഉല്‍ഘാടനം ചെയ്യും.
തെക്കേപ്പുറം എന്‍ ആര്‍ ഐ മീറ്റ്
എക്‌സിബിഷന്‍ ആരംഭിച്ചു
