ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം  ഓണം ഖാദി മേള – 2025 ഉദ്ഘാടനം നാളെ

ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം ഓണം ഖാദി മേള – 2025 ഉദ്ഘാടനം നാളെ

കോഴിക്കോട്: ഖാദി ഗ്രോമോദ്യോഗ് എമ്പോറിയം ഓണം ഖാദി മേള – 2025 ഉദ്ഘാടനം നാളെ (ശനി) കാലത്ത് 11.30ന് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം അങ്കണത്തില്‍ നടക്കുമെന്ന് കോഴിക്കോട് സര്‍വ്വോദയ സംഘം പ്രസിഡണ്ട് കെ.കെ..മുരളീധരനും, സെക്രട്ടറി എം.കെ.ശ്യാമപ്രസാദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേളയുടെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ആദ്യ വില്‍പ്പന തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ സുബിന്‍ സ്വാസിന്
(ചെയര്‍മാന്‍ J COM V കോഴിക്കോട്) നല്‍കി നിര്‍വ്വഹിക്കും. ഖാദി സ്വദേശി സ്വാദ് ഓണക്കിറ്റ് ആദ്യ വില്‍പ്പന കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.എസ്.ജയശ്രീ എം.എം.സൈനുദ്ദീന് (കേരള സ്‌റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്) നല്‍കി നിര്‍വ്വഹിക്കും. ഖാദി നയന ചുരിദാര്‍ ബ്രാന്‍ഡിന്റെ പ്രകാശനം സിനി ആര്‍ട്ടിസ്റ്റ് അനുപമ വി.പി.നിര്‍വ്വഹിക്കും. ടി.പി.ഷാജിയെ (ഫ്രെയിം ഇന്റീരിയര്‍ ഡിസൈനര്‍) ചടങ്ങില്‍ ആദരിക്കും. അമീര്‍ സുഫൈല്‍ (പ്രസിഡണ്ട് ജെസിഐ കോഴിക്കോട്), നൂര്‍ജഹാന്‍.പി (ഡി.ഡി.പി.ഒ, ഐസിസിഡിഎസ് അര്‍ബണ്‍ -1) ആശംസകള്‍ നേരും. വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് സര്‍വ്വോദയ സംഘം പ്രസിഡണ്ട് കെ.കെ.മുരളീധരന്‍ ആമുഖ പ്രഭാഷണം നടത്തും. ശ്യാമപ്രസാദ് എം.കെ.സ്വാഗതവും, ഖാദി ഗ്രോമോദ്യോഗ് എമ്പോറിയം മാനേജര്‍ ഷൈജു.ടി നന്ദിയും പറയും.

മേളയോടനുബന്ധിച്ച് ഖാദിക്ക് 30% ഗവ.റിബേറ്റ് ലഭിക്കുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ഓഫീസ് മാനേജര്‍ ജി.എം.സിജിത്ത്, എമ്പോറിയം മാനേജര്‍ ടി.ഷൈജു, അസിസ്റ്റന്റ് മാനേജര്‍ രാജേഷ്.എ എന്നിവര്‍ സംബന്ധിച്ചു.

 

ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം

ഓണം ഖാദി മേള – 2025 ഉദ്ഘാടനം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *