കോഴിക്കോട്: നവാഗത എഴുത്തുകാരി പരപ്പില്‍ ജയന്തിയുടെ ചെറുകഥാ സമാഹാരമായ ‘ചോയിച്ചിയമ്മയുടെ തീര്‍ത്ഥാടന’ത്തിന്റെ കൈയ്യഴുത്തു പ്രതി പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് മുഖ്യ രക്ഷാധികാരിയുമായ പി.പി.ശ്രീധരനുണ്ണി, എഴുത്തുകാരിയില്‍ നിന്നും സ്വീകരിച്ചു. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍ പീപ്പിള്‍സ് റിവ്യൂ സാഹിത്യ വേദി കോ-ഓര്‍ഡിനേറ്റര്‍ പുരുഷു കക്കോടി, എഴുത്തുകാരന് പരപ്പില്‍ അനില്‍ എന്നിവര്‍ സംബന്ധിച്ചു. പുസ്തകം പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ പത്രാധിപര്‍ പറഞ്ഞു.
