ഓണം സ്‌പെഷ്യല്‍ എക്‌സിബിഷന്‍ ആരംഭിച്ചു

ഓണം സ്‌പെഷ്യല്‍ എക്‌സിബിഷന്‍ ആരംഭിച്ചു

കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുമായി പാരമ്പരിക് സില്‍ക്ക്, കോട്ടണ്‍ ആന്‍ഡ് ജുവല്ലറി ഓണം സ്‌പെഷ്യല്‍ എക്‌സിബിഷന്‍ മാനാഞ്ചിറ സി എസ് ഐ ഹാളില്‍ ആരംഭിച്ചു. ഉത്തര്‍ പ്രദേശ്, കശ്മീര്‍, ബിഹാര്‍, ബംഗാള്‍, ഒഡീഷ, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് മേളയുടെ പ്രത്യേകത. കശ്മീര്‍, തുര്‍ക്കി, ഇറാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള കാര്‍പ്പറ്റുകള്‍, ജയ്പൂരി ബെഡ്ഷീറ്റ്, ബാഗല്‍ പൂരി സാരി, ചുരിദാര്‍ സെറ്റ്, ജയ്പൂര്‍ ഹാന്റ് ബ്ലോക്ക് പ്രിന്റ് ഷര്‍ട്ടും കുര്‍ത്തയും, സോഫ കവര്‍, ജയ്പൂരി ജ്വല്ലറി ഐറ്റങ്ങള്‍, രാജസ്ഥാന്‍ കോപ്പര്‍ ഗോള്‍ഡ് പോളിഷ് ജ്വല്ലറി, യു പി ഖാദി മെറ്റീരിയല്‍സ് തുടങ്ങിയവയും മേളയിലുണ്ട്. വയനാടന്‍ ഉത്പന്നങ്ങളും മേളയില്‍ നിന്ന് വാങ്ങാവുന്നതാണ്. എല്ലാ ഐറ്റങ്ങള്‍ക്കും പത്ത് ശതമാനവും കാര്‍പ്പറ്റുകള്‍ക്ക് 20 ശതമാനവും ഡിസ്‌ക്കൗണ്ട് ലഭിക്കും. 33 സ്റ്റാളുകളാണ് മേളയിലുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ആളുകളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള ആരംഭിച്ചിട്ടുള്ളതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10. 30 മുതല്‍ രാത്രി 9.30 വരെയാണ് മേള. വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. മേള ഓഗസ്റ്റ് 14 വരെ തുടരും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ മുഹമ്മദ് ആദാബ്, അമര്‍ സിങ്, സുരേഷ് പൊറ്റക്കാട് സംബന്ധിച്ചു.

 

ഓണം സ്‌പെഷ്യല്‍ എക്‌സിബിഷന്‍ ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *