ഇന്ത്യയുടെ മില്ലറ്റ്മാന്‍ പദ്മശ്രീ ഡോ. ഖാദര്‍വാലി 17, 18ന് കോഴിക്കോട്ട്

ഇന്ത്യയുടെ മില്ലറ്റ്മാന്‍ പദ്മശ്രീ ഡോ. ഖാദര്‍വാലി 17, 18ന് കോഴിക്കോട്ട്

കോഴിക്കോട്: ചെറുധാന്യങ്ങള്‍ നിത്യഭക്ഷണമാക്കിയാല്‍ രോഗമില്ലാത്ത ജീവിതത്തിനും ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ശമനത്തിനും സാധ്യമാണെന്ന് തെളിയിച്ച ഇന്ത്യയുടെ മില്ലറ്റ്മാന്‍ എന്നറിയപ്പെടുന്ന പദ്മശ്രീ ഡോ. ഖാദര്‍ വാലി ഓഗസ്റ്റ് 17, 18 തീയതികളില്‍ കോഴിക്കോട് എത്തും. ഇതോടൊപ്പം 23, 24, 25 തിയതികളില്‍ ഡോ. ഖാദര്‍ വാലിയുടെ മകള്‍ ഡോ. സരള ബാംഗ്‌ളൂര്‍ നയിക്കുന്ന മില്ലറ്റ് മാജിക് (സിരിജീവന) പഠന ശിബിരവും നടക്കും.

17ന് രാവിലെ 11 മണിക്ക് മുക്കം ഹൈലൈഫ് ഹോസ്പിറ്റലില്‍ ആണ് ആദ്യ സ്വീകരണവും, പ്രഭാഷണവും. ഉച്ചയ്ക്ക് ഒരു മണിക്ക് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാമില്‍ നടക്കുന്ന സെമിനാറില്‍ ഡോ. ഖാദര്‍ വാലി മുഖ്യാതിഥി ആകും, പ്രഭാഷണം നടത്തും. വൈകുന്നേരം 5 മണിക്ക് അത്തോളിയില്‍ ഉള്ള ഗോശാലയും കാളകളെ ഉപയോഗിച്ച് മരച്ചക്കില്‍ എണ്ണയാട്ടുന്ന മാണിക്യം കാളച്ചക്കാലയും സന്ദര്‍ശിക്കും, പ്രഭാഷണം നടത്തും.

18ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ നളന്ദ ഓഡിറ്റോറിയത്തില്‍ ആണ് മുഖ്യ പരിപാടി. 9 മണിക്ക് പ്രമുഖ പ്രകൃതി – വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജുകാരക്കോണം തയ്യാറാക്കിയ മില്ലറ്റ് ഡോക്യുമെന്ററി പ്രദര്‍ശനം നടക്കും. 9.30 ന് ഉദ്ഘാടനവും മില്ലറ്റുകളുടെ സമഗ്ര വിവരങ്ങള്‍ അടങ്ങിയ മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന ചെറുധാന്യ മാഹാത്മ്യം എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. തുടര്‍ന്ന് ഖാദര്‍വാലിയുടെ പഠന ക്ലാസ്, ചെറുധാന്യങ്ങള്‍ ഭക്ഷണമാക്കി രോഗമുക്തി നേടിയവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, സംശയ നിവാരണം എന്നിവ ഉണ്ടാകും. മൂന്നുമണിക്ക് പൗരസ്വീകരണവും പൊതു സമ്മേളനവും സുഗതകുമാരി നവതി സ്മരണാജ്ഞലി, പരിസ്ഥിതി മാസാചരണത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌ക്കാര വിതരണവും നടക്കും.

5. 30ന് വടകരയില്‍ മില്ലറ്റ് കഫെയുടെ ഉദ്ഘാടനവും പൗരസ്വീകരണവും പൊതുസമ്മേളനവും ഡോ. ഖാദര്‍ വാലിയുടെ പ്രഭാഷണവും രോഗമുക്തി നേടിയവരുടെ അനുഭവ വിവരണവും ഉണ്ടാകും.

ആഗസ്റ്റ് 23, 24, 25 ദിവസങ്ങളിലെ ഡോ. ഖാദര്‍ ജീവിതശൈലി (സിരിജീവന) പരിഹാരരീതികളെക്കുറിച്ചുള്ള മില്ലറ്റ് പഠനശിബിരം മുക്കം ഹൈലൈഫ് ആയുര്‍വ്വേദ ഹോസ്പിറ്റലില്‍ നടക്കും. മില്ലറ്റിന്റെ ചരിത്രം, രോഗങ്ങളും രോഗകാരണങ്ങളും, മില്ലറ്റുകളുടെ സവിശേഷതകള്‍, രോഗമുക്തിമാര്‍ഗ്ഗങ്ങള്‍, ആരോഗ്യകരമായ ദിനചര്യകള്‍, ഭക്ഷണരീതികള്‍, തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസുകള്‍ ആണ് ആദ്യ രണ്ടു ദിവസം നടക്കുക. മൂന്നാം ദിവസം പത്തായം ഡോ. സി.വി. ഗംഗാധരനും ടീം അംഗങ്ങളും നയിക്കുന്ന മില്ലറ്റ് പാചക ക്ലാസുകളും പ്രായോഗിക പരിശീലനവും നടക്കും.

ആഗസ്റ്റ് 18 ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറിലും ഡോ. ഖാദര്‍ വാലി നടത്തുന്ന പഠനക്ലാസിലും പങ്കെടുക്കുന്നവര്‍ പേര് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിപാടികളില്‍ മില്ലറ്റ് ഭക്ഷണമാണ് നല്‍കുക. കൂടുതല്‍ അറിയാന്‍: 9562734732, 8848047604, 9496482020

കോഴിക്കോട് നടന്ന സംഘാടകസമിതി യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ വടയക്കണ്ടി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എം.എ. ജോണ്‍സണ്‍, ജനറല്‍ കണ്‍വീനര്‍ സി.പി. അബ്ദുറഹിമാന്‍, ട്രഷറര്‍ ബാലകൃഷ്ണന്‍ അത്തോളി, കോര്‍ഡിനേറ്റര്‍ പങ്കജാക്ഷന്‍ ശാന്തിഗ്രാം, രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ സെഡ്. എ. സല്‍മാന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഷിജി ജീവ, മണലില്‍ മോഹനന്‍, കെ.ടി.അബ്ദുള്ള ഗുരുക്കള്‍ ഗംഗാധരന്‍ പത്തായം, സരസ്വതി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

ഇന്ത്യയുടെ മില്ലറ്റ്മാന്‍ പദ്മശ്രീ ഡോ. ഖാദര്‍വാലി 17, 18ന് കോഴിക്കോട്ട്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *