‘മഴക്കാല രോഗങ്ങള്‍ കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

‘മഴക്കാല രോഗങ്ങള്‍ കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഫാറൂഖ് കോളേജ്:ജനപങ്കാളിത്തത്തോടെയുള്ള മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ മഴക്കാല സാംക്രമിക രോഗങ്ങള്‍ പ്രതിരോധിക്കാമെന്ന് രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ വി.എം. പുഷ്പ പറഞ്ഞു. ഫാറൂഖ് കോളേജിലെ സുവോളജി വിഭാഗം രാമനാട്ടുകര നാല്, അഞ്ച് മുനിസിപ്പല്‍ വാര്‍ഡിലെ പൊതു ജനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘മഴക്കാല രോഗങ്ങള്‍ കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും’ എന്ന പരിപാടി യുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പ്രിന്‍സിപ്പല്‍ ഡോ. കെ.എ. അയിഷ സ്വപ്ന അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ബീന പ്രഭ, അബ്ദുല്‍ ഹമീദ്, ഫാറൂഖ് കോളേജ് റിട്ടയേഡ് അധ്യാപിക രഹന കെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഫാറുഖ് കോളേജ് സുവോളജി വിഭാഗം അധ്യാപകര്‍ ആയ ഡോ. പി. അബ്ദുല്‍ ഗഫൂര്‍, ഡോ. എച്ച്. ഹബീബ് റഹ്‌മാന്‍ എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിക്ക് സ്വാഗതം ആശംസിച്ച് സുവോളജി വിഭാഗം മേധാവി ശ്രീമതി ഷബാന ടി.പി സംസാരിച്ചു. ബോധവത്കരണ പരിപാടി കോര്‍ഡിനേറ്റര്‍ ഡോ. റാഷിബ എ.പി നന്ദി രേഖപ്പെടുത്തി.

 

 

 

‘മഴക്കാല രോഗങ്ങള്‍ കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും’
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *