സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന്

സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന്

കോഴിക്കോട്: നവാഗതരായ സാഹിത്യകാരന്മാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്‌ സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന് നടക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. ക്യാമ്പില്‍ പ്രശസ്തരായ സാഹിത്യകാരന്മാര്‍ ക്ലാസുകള്‍ നയിക്കും. നാല് വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന ക്യാമ്പ് കാലത്ത് 9.30 മുതല്‍ ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കും. പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണിയാണ് ക്യാമ്പ് ഡയറക്ടര്‍. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ രചനകള്‍ ക്രോഡീകരിച്ച് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കും. ക്യാമ്പിന്റെ ഭാഗമായി ചെറുകഥാ മത്സരവും, കവിതാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. രചനകള്‍ സെപ്തംബര്‍ 10നകം ചീഫ് എഡിറ്റര്‍, പീപ്പിള്‍സ് റിവ്യൂ, ലിന്‍വുഡ്, പൊറ്റങ്ങാടി രാഘവന്‍ റോഡ്, പി.ഒ. വെസ്റ്റ് നടക്കാവ്, പിന്‍. 673577, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന രചനകളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌ക്കാരം സമ്മാനിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ സെപ്തംബര്‍ 5നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പ് രജിസ്ട്രേഷന്‍ ഫീ 300 രൂപയാണ്. വിശദ വിവരങ്ങള്‍ക്ക് 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

 

സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *