കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് പുതുക്കിപണിയണം; സംയുക്ത ട്രേഡ് യൂണിയന്‍

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് പുതുക്കിപണിയണം; സംയുക്ത ട്രേഡ് യൂണിയന്‍

കോഴിക്കോട്: കേന്ദ്ര ഗവണ്‍മെന്റിന്റെ 55 കോടി രൂപയും, കോര്‍പ്പറേഷന്റെ തനത് ഫണ്ടും ഉപയോഗിച്ചുക്കൊണ്ട് സെന്‍ട്രല്‍ മാര്‍ക്കറ്റ് പുതുക്കി പണിയുന്നതിന് കോര്‍പ്പറേഷന്‍ മുന്‍കൈയെടുത്ത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ചില തല്‍പര കക്ഷികള്‍ പദ്ധതിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരണങ്ങള്‍ പൊതു സമൂഹം തള്ളിക്കളയണമെന്നും ആധുനിക മത്സ്യ മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ശക്തമായി മുന്നോട്ട് പോകുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും വ്യക്തമാക്കി. കേന്ദ്ര ഗവണ്‍മെന്റ് ഫണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് പദ്ധതിയുടെ നടത്തിപ്പ്. വസ്തുത ഇതായിരിക്കെ കോഴിക്കോട് കോര്‍പ്പറേഷനെതിരെയും ഡെപ്യൂട്ടി മേയര്‍ക്കെതിരെയും വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരെയും ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ക്കെതിരെയും വലിയ തോതിലുള്ള അപവാദ പ്രചാരണമാണ് പുറമേ നിന്നുള്ള ചില വ്യാപാരികളും മറ്റുചില ആളുകളും കൂടി നടത്തി കൊണ്ടിരിക്കുന്നത്. പി വി അന്‍വറിനെ കൊണ്ടുവരികയും പി വി അന്‍വര്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ മോശമായ രീതിയില്‍ സംസാരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. തെറ്റിദ്ധരിക്കപ്പെട്ട ചില തൊഴിലാളികളും ചില കച്ചവടക്കാരും ഇവരുടെ കൂടെ ചേര്‍ന്ന് മാര്‍ക്കറ്റ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എതിരായ പ്രവര്‍ത്തനം നടത്തുന്നതിനെതിരെയാണ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, സിഐടിയുജില്ലാ സെക്രട്ടറി സി നാസര്‍, രതീഷ്, ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. എ ടി എം അഷറഫ് അധ്യക്ഷത വഹിച്ചു.കോഡിനേഷന്‍ കണ്‍വീനര്‍ സി സി മന്‍സൂര്‍ സ്വാഗതവും ബഷീര്‍ നന്ദി പറഞ്ഞു.

 

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് പുതുക്കിപണിയണം; സംയുക്ത ട്രേഡ് യൂണിയന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *