കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതില്‍ എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ ഇന്ത്യന്‍ മതേതര സമൂഹത്തിനും ലോക മലയാളികള്‍ക്കും പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നുവെന്ന് ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു.
മര്‍ക്കസ് ആസ്ഥാനത്ത് എ.പി. അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭാരവാഹികളായ ശോഭ അബൂബക്കര്‍ ഹാജി, സി.എച്ച്. ഹമീദ് മാസ്റ്റര്‍. സമദ് നരിപ്പറ്റ, അബൂബക്കര്‍ ഹാജി ടി പി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
