അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസിനെ അനുസ്മരിച്ച് നേതാക്കള്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസിനെ അനുസ്മരിച്ച് നേതാക്കള്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി, മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് ദേശീയ സംസ്ഥാന നേതാക്കള്‍. വിഎസിന്റെ വിയോഗം വലിയ നഷ്ടമാണെന്നും സമര രംഗത്തും രാഷ്ട്രീയ രംഗത്തും സമുന്നതനായ നേതാവിനെയാണ് നഷ്ടമാകുന്നതെന്നും അനുസ്മരിച്ച ശരത് പവാര്‍, രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ വിടവാങ്ങല്‍ സങ്കടകരമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും വിഎസുമായി ഒരുപാട് അനുഭവമുണ്ടെന്നും എന്‍ കെ പ്രമചന്ദ്രന്‍ എംപി അനുസ്മരിച്ചു. സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതില്‍ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയ്ക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് വിഎസെന്നും മരണത്തെ പോലും വെല്ലുവിളിച്ച നേതാവാണ് അദ്ദേഹമെന്നും എ കെ ബാലന്‍ പറഞ്ഞു. സമര തീച്ചൂളകളിലൂടെ വളര്‍ന്ന വിഎസ് എന്ന രണ്ടക്ഷരം ജനം ഏറ്റെടുത്തുവെന്നും അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമെന്നും എളമരം കരീം പറഞ്ഞു.

മാണെന്ന്‌മെന്ന് പശ്ചിമ ബംഗാളിലെ സിപിഎം നേതാവും പിബി അംഗവുമായ നിലോല്‍പല്‍ ബസു പ്രതികരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കമ്മറ്റികളും 72 മണിക്കൂര്‍ പാര്‍ട്ടി പതാക പകുതി താഴ്ത്തി കെട്ടാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കേരളത്തിലുണ്ട്. കൂടുതല്‍ നേതാക്കള്‍. ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഎസ് പാവപ്പെട്ടവരുടെ പോരാളിയെന്നും ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി അക്ഷീണം പ്രയത്‌നിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവാണ് വിഎസെന്ന് ടിഎന്‍ സീമ പ്രതികരിച്ചു. ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി.എസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വി.എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോരാളിയായിരുന്നു വിഎസെന്ന് എം എം മണി എംഎല്‍എ പ്രതികരിച്ചു. വിപ്ലവ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമായിരുന്നു. കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണത്തിന് മഹത്തായ സംഭവന നല്‍കിയ ആളായ വി.എസ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നുവെന്ന് എം എം മണി.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വിഎസ് അച്യുതാനന്ദന്‍ ഇന്ന് വൈകിട്ട് 3.20 നാണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് രാത്രി വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ദര്‍ബാര്‍ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്‌കാരം നടക്കും. പാര്‍ട്ടി പതാകകള്‍ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി.

 

 

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസിനെ അനുസ്മരിച്ച് നേതാക്കള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *