കോഴിക്കോട്: അര നൂറ്റാണ്ടിലേറെയായി മലയാള നാടകവേദിയില്‍ സജീവ സാന്നിധ്യമായ സാം തോമസിനെ താളിയോല സാംസ്കാരിക സമിതിയും ചാവറ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു.
നാടക രചയിതാവ്, നടന്, സംവിധായകന്, ഗായകന് എന്നീ നിലകളില്‍ കോഴിക്കോടന്‍ നാടകവേദിക്ക് സുപരിചിതനായ സാം തോമസ് ജീവിതം കലയാക്കിയ വ്യക്തിയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രമുഖ മലയാള സിനിമാ സംവിധായകന് വി.എം. വിനു പറഞ്ഞു. ചടങ്ങില്‍ താളിയോല സാംസ്കാരിക സമിതി പ്രസിഡന്റ് പി.ഐ. അജയന് പറഞ്ഞു. കലാഭവന്‍ പ്രസിഡന്റ് ഫാദര്‍ ചെറിയാന് കുനിയന്തോടത്ത് പൊന്നാട അണിയിച്ചു. പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി, സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ബിജു ജോസഫ് , ചാവറ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഫാദര്‍ ജോണ്മണ്ണാറത്തറ , വില്സന് സാമുവല്‍, ഡോ റോഷന് ബിജിലി ,കെ.എഫ്. ജോര്‍ജ്, ഫാദര്‍ സിബി പൊന്‍പാറ, പി.പി. വൈരമണി എന്നിവര്‍ പ്രസംഗിച്ചു. സാം തോമസ് മറുപടി പ്രസംഗം നടത്തി.
