ഹിന്ദി ഭാഷ ഐക്യത്തിന്റെയും, സംസ്‌കാരത്തിന്റെയും പ്രതീകം; അഹമ്മദ് ദേവര്‍കോവില്‍. എം. എല്‍ .എ

ഹിന്ദി ഭാഷ ഐക്യത്തിന്റെയും, സംസ്‌കാരത്തിന്റെയും പ്രതീകം; അഹമ്മദ് ദേവര്‍കോവില്‍. എം. എല്‍ .എ

കോഴിക്കോട്: ഹിന്ദി ഭാഷ ഐക്യത്തിന്റെയും, സംസ്‌കാരത്തിന്റെയും പ്രതീകമെന്ന് അഹമ്മദ് ദേവര്‍കോവില്‍. എം. എല്‍ .എ. ഭാരതത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും ജനങ്ങളെ ഏകോപ്പിക്കുന്നതിനും ഹിന്ദി ഭാഷ വഹിക്കുന്ന പങ്ക് ശ്ലാഘനീയമെന്നും ്അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ എല്ലാ ഭാഷകളും പഠിക്കുവാനും, ഉള്‍ക്കൊള്ളുവാനും ജനങ്ങള്‍ മടി കാണിക്കാറില്ലെന്നും അതില്‍ ഹിന്ദി ഭാഷക്ക് വളരെ പ്രാധാന്യമാണ് നല്‍കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള ഹിന്ദി പ്രചാര സഭ വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച സുഗമ ഹിന്ദി പരീക്ഷാ സമ്മാന വിതരണ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിയും, ഗാന രചയിതാവുമായ പി.കെ ഗോപി മുഖ്യാതിഥിയായി. കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ.ബി മധു അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ആര്‍ ജയന്ത് കുമാര്‍, എല്‍ സി സാമൂവല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആര്‍. അനില്‍കുമാര്‍ സ്വാഗതവും, കേന്ദ്രീയഹിന്ദി മഹാവിദ്യാലയം പ്രിന്‍സിപ്പല്‍ എന്‍ വിജയ നന്ദിയും പറഞ്ഞു. കോഴിക്കോട് വയനാട് ജില്ലകളിലെ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും പുരസ്‌കാരം നല്‍കി.

 

 

ഹിന്ദി ഭാഷ ഐക്യത്തിന്റെയും, സംസ്‌കാരത്തിന്റെയും പ്രതീകം; അഹമ്മദ് ദേവര്‍കോവില്‍. എം. എല്‍ .എ

 

Share

Leave a Reply

Your email address will not be published. Required fields are marked *