കോഴിക്കോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ കിണാശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണം ഐ എന്‍ ടി യു സി നേതാവ് എം കെ ബീരാന്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ജിജീഷ് നടുത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സച്ചിത് പൊക്കുന്ന്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കൊമ്മേരി, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എ രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ മനോജ് കുമാര്‍, സി അബ്ദുല്‍ കരീം, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷൗക്കത്ത് അലി, മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് സിന്‍സി സുദീപ്, കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കെ എസ് യു പ്രസിഡണ്ട് ആകാശ് കീഴാനി, ഹരീഷ് കച്ചേരിക്കുന്ന്, ഇര്‍ഷാദ് ചാലിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കിണാശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി
