കോഴിക്കോട്: നഗരത്തിലെ കലാ- സാംസ്‌കാരിക സംഘടനയായ കാഴ്ച കോഴിക്കോടിന്റെ പതിനേഴാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ജി. ദേവരാജന്‍ മ്യൂസിക്ക് അക്കാദമി ഹാളില്‍ നടന്നു. നാടകപ്രവര്‍ത്തകനും സിനിമാ-സീരിയല്‍ നടനും തിറയാട്ട കലാകാരനുമായിരുന്ന പത്മന്‍ പന്തീരാങ്കാവിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ പുതിയ ഭാരവാഹികളായി ശ്രീജ ചേളന്നൂര്‍ പ്രസിഡണ്ട്, ദിനേഷ് കുന്നഞ്ചേരി, സുജിത്ത് എടക്കാട് വൈ: പ്രസിഡണ്ടുമാര്‍, എം.ടി പ്രദീപ് കുമാര്‍ സെക്രട്ടറി , ഹമീദ് കരിമ്പാല, ബാലചന്ദ്രന്‍ അത്താണിക്കല്‍ ജോ:സെക്രട്ടറിമാര്‍, സന്തോഷ് നടക്കാവ് ട്രഷറര്‍, ഷിബു വയല ക്കര, പരാഗ് പന്തീരാങ്കാവ് , പ്രകാശ് കരിമ്പ , സീമ ഹരിദാസ്, പ്രദീപ് നെസ്റ്റ് എക്‌സിക്കുട്ടീവ് അംഗങ്ങള്‍, ഷിജു കുന്നമംഗലം, സുകേഷ് മലയില്‍, വിമല ചന്ദ്രന്‍, ടി പി രമേഷ്, പ്രേംജിത്ത് മുകവൂര്‍, മോഹനന്‍ പന്നിയങ്കര എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു
യോഗത്തില്‍ സന്തോഷ് പാലക്കട അദ്ധ്യക്ഷത വഹിച്ചു എം.ടി പ്രദീപ് കുമാര്‍ സ്വാഗതവും, സന്തോഷ് നടക്കാവ് നന്ദിയും പറഞ്ഞു.
കാഴ്ച കോഴിക്കോട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
