ന്യൂനമര്‍ദ്ദം; കേരളത്തില്‍ 20 വരെ കനത്ത മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം; കേരളത്തില്‍ 20 വരെ കനത്ത മഴയ്ക്ക് സാധ്യത

കോട്ടയം: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ ഇന്നു മുതല്‍ 20 വരെ കനത്ത മഴയ്ക്ക് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്.

വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്.

 

 

ന്യൂനമര്‍ദ്ദം; കേരളത്തില്‍ 20 വരെ കനത്ത മഴയ്ക്ക് സാധ്യത

Share

Leave a Reply

Your email address will not be published. Required fields are marked *