കോഴിക്കോട്: കര്‍മ്മ മേഖലയില്‍ നൂറുവര്‍ഷം പിന്നിട്ട ലോകത്തെതന്നെ ഏറ്റവും മികച്ച ലേബര്‍ സൊസൈറ്റികളിലൊന്നായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ രമേശന്‍ പാലേരിയെ ‘ഗ്ലോബല്‍ കടത്തനാടന്‍’ പുരസ്‌കാരം നല്‍കി ആദരിച്ചു. കടത്തനാട് കുടുംബകൂട്ടായ്മയുടെ എട്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മുംബൈ വാശിയിലെ സിഡ്‌കോ എക്‌സിബിഷന്‍ സെന്ററിലായിരുന്നു പുരസ്‌ക്കാരസമര്‍പ്പണം. വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത വടകര എംപി ഷാഫി പറമ്പിലാണു പുരസ്‌ക്കാരം സമ്മാനിച്ചത്. ചടങ്ങില്‍ മുഖ്യാതിഥിയായ വടകര എംഎല്‍എ കെ. കെ. രമ പൊന്നാട അണിയിച്ചു.
ഈ വര്‍ഷത്തെ കടത്തനാടന്‍ ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ് എല്‍മാക്ക് പാക്കേജസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സുധീഷ് സുകുമാരനും ചടങ്ങില്‍ സമ്മാനിച്ചു. വിശിഷ്ടായിഥികളായി സിനിമ, സിരിയല്‍ നടി വീണ നായരും ഇ. വി. ഹോംസിന്റെ ചെയര്‍മാന്‍ കമാന്‍ഡര്‍ ഇ. വി. തോമസും മുംബൈയിലെ സാമൂഹികസാംസ്‌ക്കാരികപ്രമുഖരും പങ്കെടുത്തു. കടത്തനാട് കുടുംബ കൂട്ടായ്മ ട്രസ്റ്റ് പ്രസിഡന്റ് മനോജ് മാളവിക അദ്ധ്യക്ഷനായി. സെക്രട്ടറി പി. പി. പ്രകാശന്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് യുവഗായിക ദേവന ശ്രിയ, യുവഗായകന്‍ കലാഭവന്‍ ഷിജു, മഹേശ്വര്‍ എന്നിവര്‍ നയിച്ച ഗാനമേളയും വടകരയുടെ സ്വന്തം ജാനുവേടത്തിയും കേളപ്പേട്ടനും നയിച്ച സംഗീത ഹാസ്യ സന്ധ്യയും നടന്നു.
