വാഴ നാരുല്‍പന്നം – നൈപുണ്യ പരിശീലനം ആരംഭിച്ചു

വാഴ നാരുല്‍പന്നം – നൈപുണ്യ പരിശീലനം ആരംഭിച്ചു

കോഴിക്കോട്: നാബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ഇ ഡി എസ് ന്റെ ആഭിമുഖ്യത്തില്‍ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടി വാഴനാ രുത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള പരിശീലന പരിപാടി (MEDP) EDS പരിശീലന ഹാളില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐ എ എസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തരാകാന്‍ ഇത്തരം പരിശീലന പദ്ധതികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് മാനേജര്‍ വി രാകേഷ് അധ്യക്ഷത വഹിച്ചു. ഇ ഡി എസ് പ്രസിഡന്റ് അഡ്വ. ജാനകി. പി പദ്ധതി വിശദീകരിച്ചു. ജൈവനാരുത്പന്നങ്ങളില്‍ വിദഗ്ധനും ഗവേഷകനുമായ പി വി എല്‍ദോ ആണ് പരിശീലനം നല്‍കുന്നത്. അദ്ദേഹം ചടങ്ങിന് ആശംസ അര്‍പ്പിച്ചു. ജാനകി പി സ്വാഗതവും ഇ ഡി എസ് ഡയറക്ടര്‍ പ്രീതി . എസ് നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 35 വനിതകളാണ് ഈ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. 15 ദിവസത്തെ പരിശീലനം ആണ് നല്‍കുന്നത്.

 

 

വാഴ നാരുല്‍പന്നം – നൈപുണ്യ പരിശീലനം ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *