സിയെസ്‌കൊ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

സിയെസ്‌കൊ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

വൈക്കം മുഹമ്മദ് ബഷീറിയന്‍ കഥാപാത്രങ്ങളെ വേഷങ്ങളിലൂടെ അനശ്വരരാക്കി കുഞ്ഞുങ്ങള്‍

കോഴിക്കോട്: സിയസ്‌കൊ ലൈബ്രറി ആന്റ് റിസര്‍ച് സെന്റര്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും കുട്ടികളുടെ ബഷീര്‍ കഥാപാത്രങ്ങളുടെ വേഷപ്രച്ഛന്ന മത്സരവും സംഘടിപ്പിച്ചു. പ്രമുഖ നാടക സംവിധായകന്‍ ജയശങ്കര്‍ പൊതുവത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സിയസ്‌കൊ ജനറല്‍ സെക്രട്ടറി എം.വി ഫസല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ആയിഷ ഫഹീമ അനുസ്മരണ പ്രഭാഷണം നടത്തി. സലാം കല്ലായി, എസ്.എ ഖുദ്‌സി, ആദം കാതിരിയകത്ത്, ആയിഷ തന്‍ഹ, എം. അസ്സന്‍ കോയ എന്നിവര്‍ സംസാരിച്ചു.സിയസ്‌കൊ ലൈബ്രറിയും ബാലവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച മത്സരത്തിലാണ് കുട്ടികള്‍ ബഷീര്‍ കഥാപാത്രങ്ങളുടെ വേഷമിട്ട് എത്തിയത്. ഫാത്തിമ അറഫ, അയിസ അഫ്രോസ, ഇബ്രാഹിം എന്നിവര്‍ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങള്‍ നേടി.
മത്സരത്തില്‍ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും, കൂടാതെ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ജയശങ്കര്‍ പൊതുവത്ത്, ആയിഷ ഫഹീമ എന്നിവര്‍ സമ്മാന വിതരണം നടത്തി.

 

 

സിയെസ്‌കൊ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *