ചലോ ആപ്പിലുണ്ട് കെ.എസ്.ആര്‍.ടി.സി എവിടെയെത്തി… സീറ്റുണ്ടോ എന്നെല്ലാം

ചലോ ആപ്പിലുണ്ട് കെ.എസ്.ആര്‍.ടി.സി എവിടെയെത്തി… സീറ്റുണ്ടോ എന്നെല്ലാം

ചലോ ആപ്പിലുണ്ട് കെ.എസ്.ആര്‍.ടി.സി എവിടെയെത്തി… സീറ്റുണ്ടോ എന്നെല്ലാം

തിരുവനന്തപുരം: മിക്ക ആളുകളും ആശ്രയിക്കുന്ന സംവിധാനമാണ് കെഎസ്ആര്‍ടിസി സംവിധാനം. കെഎസ്ആര്‍ടിസി യാത്രക്കാരെല്ലാം ആഗ്രഹിക്കുന്ന ഒന്നാണ് ബസ് എവിടെ എത്തി, എപ്പോള്‍ എത്തും സീറ്റുണ്ടോ എന്നതടക്കമുള്ള ലൈവ് ബസ് സ്റ്റാറ്റസ്. അതിനിതാ ഇപ്പോള്‍ പരിഹാരമായിരിക്കുന്നു. കെഎസ്ആര്‍ടിസി അവതരിപ്പിച്ച ചലോ ആപ്പില്‍ യാത്രക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളെല്ലാം അതിലുണ്ട്. സ്റ്റോപ്പിലേക്ക് എത്ര മിനിറ്റിനുള്ളില്‍ ബസ് എത്തും, വരുന്ന ബസില്‍ സീറ്റുണ്ടോ, പിന്നാലെ മറ്റ് ബസുകളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ലഭ്യമാകുക.

ട്രെയിന്‍ ലൈവ് സ്റ്റാറ്റസ് അറിയുന്ന നിരവധി ആപ്പുകള്‍ക്ക് സമാനമായി തത്സമയ ലൊക്കേഷന്‍ വിവരം മാപ്പിലുടെ ലഭ്യമാകും. ടിക്കറ്റ് മെഷീനിലെ ജിപിഎസ് ഡേറ്റ ഉപയോഗിച്ചാണ് ഇന്‍ഫര്‍മേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സ്റ്റോപ്പിലെത്തി ആപ് തുറന്ന് മാപ്പില്‍ പ്രവേശിച്ചാല്‍ യാത്രക്കാരന്റെ നിശ്ചിത ചുറ്റളവിലെ ബസുകള്‍ കാണാനാകും. യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സ്വീകരിച്ചാണ് വിവരങ്ങള്‍ ലഭ്യമാക്കുക. പോകേണ്ട ബസ് സെലക്ട് ചെയ്താല്‍ അതിന്റെ നിലവിലെ ലൊക്കേഷനും എത്ര മിനിറ്റിനുള്ളില്‍ എത്തുമെന്നതും റൂട്ടും കൃത്യമായി കാണാം.

സീറ്റുണ്ടെങ്കില്‍ പച്ച. ഇല്ലെങ്കില്‍ ചുവപ്പ്. ടിക്കറ്റ് യന്ത്രവുമായി ബന്ധിപ്പിച്ചാണ് ആപ് പ്രവര്‍ത്തിക്കു ന്നത് എന്നതിനാല്‍ എന്റര്‍ ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ബസില്‍ സീറ്റുണ്ടോ എന്ന വിവ രം ലഭ്യമാക്കുന്നത്. ഉദാഹരണം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള 50 സീറ്റുള്ള ബസില്‍ 65 യാത്രക്കാരുണ്ടെന്ന് കണക്കാക്കുക. തൃശൂരില്‍ നിന്ന് ഈ ബസില്‍ കയറാനുദ്ദേശിക്കുന്നയാള്‍ ആപ് വഴി പരിശോധിക്കുമ്പോള്‍ സീറ്റില്ല എന്ന വിവരം കടും ചുവപ്പ് നിറത്തില്‍ കാണിക്കും. ബസില്‍ 52 പേരാണ് ഉള്ളതെങ്കില്‍ ഓറഞ്ച് നിറത്തില്‍ ‘യാത്രക്കാര്‍ നില്‍ക്കുന്നു’ എന്ന വിവരം ലഭ്യമാകും. ഇനി 40 പേരേ ഉള്ളൂവെങ്കില്‍ പച്ച നിറത്തില്‍ ‘സീറ്റ് ലഭ്യമാണ്’ എന്ന വിവരം കാണിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *