കാര്‍ഷിക മേഖലയില്‍ ഉന്നമനം ഉണ്ടാകണം; മന്ത്രി കെ കൃഷ്ണന്‍കുട്ടി

കാര്‍ഷിക മേഖലയില്‍ ഉന്നമനം ഉണ്ടാകണം; മന്ത്രി കെ കൃഷ്ണന്‍കുട്ടി

കോഴിക്കോട്: കേരളത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്നും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നും ജനതാദള്‍ എസ് കോഴിക്കോട് ജില്ലയുടെ ലീഡേഴ്‌സ്മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. രാജ്യത്തെ കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തണമെന്നും കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട് കെ കെ അബ്ദുല്ല അധ്യക്ഷതവഹിച്ചു വി. എം. ആഷിക്ക്, ടി. എന്‍. കെ ശശീന്ദ്രന്‍,ഹാഷിം, മാട്ടുമ്മല്‍,പിടി ആസാദ്, ടി കെ ബാലഗോപാല്‍ പി പി മുകുന്ദന്‍ മാസ്റ്റര്‍, ബെന്നി മുഞ്ഞോലി എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക സെമിനാറില്‍ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ദിവാകരന്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി സാബു ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഷ്ഠിച്ച എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദിനെ മന്ത്രി പൊന്നാടയണിയിച്ചാദരിച്ചു മുന്‍സിപ്പല്‍ ചെയര്‍മാന്‍ വെള്ളറ അബ്ദു, വായോളി മുഹമ്മദ് മാസ്റ്റര്‍, കെ കെ എ കാദര്‍, ഒ പി ഐ കോയ,പിടി അസൈന്‍ കുട്ടി, സി കെ ജലീല്‍, കെ സി എന്‍ അഹമ്മദ് കുട്ടി, ടി എന്‍ കെ ശശിന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്യാമ്പ് അവലോകന യോഗത്തില്‍ ടി കെ ശരീഫ് അധ്യക്ഷത വഹിച്ചു എം.പി അബ്ദുല്‍ മജീദ്, സെബാസ്റ്റ്യന്‍, അഡ്വ ബെന്നി ജോസഫ്, ്അസീസ് മണലൊടി, കെ പി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാര്‍ഷിക മേഖലയില്‍ ഉന്നമനം ഉണ്ടാകണം; മന്ത്രി കെ കൃഷ്ണന്‍കുട്ടി

 

Share

Leave a Reply

Your email address will not be published. Required fields are marked *