വിവരാവകാശ നിയമത്തിന്റെ ചിറകരിയരുത്
രാജ്യത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയ ഒന്നാണ് വിവരാവകാശ നിയമം. കേരളത്തില്‍ വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ സിബിഐ , ജിഎസ്ടി ഇന്റലിജന്‍സ്, ഇന്റലിജന്‍സ് ബ്യൂറോ എന്‍ഫോഴ്സ്മെന്റ് , ക്രൈംബ്രാഞ്ച്, സ്പെഷല്‍ ബ്രാഞ്ച് ആഭ്യന്തര വകുപ്പ് എന്നീസ്ഥാപനങ്ങള്വിവരാവകാശത്തിന്റെ പരിധിയില്‍ വരുത്തിയും ഇപ്പോള്‍ വിജിലന്‍സിനും ഈ നിയമത്തിന്റെ പരിധിയില്‍ വരുത്തിയും ഇപ്പോള്‍ വിജിലന്‍സിനെയും ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.വിവരാവകാശ കമ്മിഷന്റെ അഭിപ്രായം ഇക്കാര്യത്തില്‍ മുഖ്യമാണ്.സര്‍ക്കാര്‍ നിയമത്തില്‍ മാറ്റം വരുത്തുമ്പോള്‍ വിവരാവകാശ കമ്മിഷന്റെ അഭിപ്രായം തേടേണ്ടതുണ്ട് എന്നാ സല് അത് ചെയ്യാറില്ലെന്നതാണ് വാസ്തവം.സമീപകാലത്ത് വിവരാവകാശ കമ്മിഷണര്‍മാരുടെ ഇടപെടലുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. വിവരാവകാശ കമ്മിഷണറായിരുന്ന എ ഹക്കീമിന്റെ ഉത്തരവ് വന്നതോടുകൂടിയാണ് സര്‍ക്കാര്‍ വര്‍ഷങ്ങളായി അടയിരുന്ന സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്. അതിനെതുടര്‍ന്നുണ്ടായ പരിവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സിനിമാ മേഖലയിലും പ്രകടമാണ്. ഇത്തരം സംഭവങ്ങളിലൂടെ സമൂഹത്തിലെ തെറ്റായ പ്രവണത നടത്തുന്നവരെ കണ്ടെത്താന്‍ വഴിയൊരുങ്ങുന്നു എന്നത് പ്രതീക്ഷാ നിര്ഭരമാണ്. ഡോ.മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് രാജ്യചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പായവിവരാവകശ നിയമം പാസായത്. ഉദ്യോഗസ്ഥ തലത്തിലും മറ്റും അടിഞ്ഞുകൂടുന്ന അഴിമതി വെളിച്ചത്ത് കൊണ്ടുവരാനും അഴിമതിക്കാര്‍ക്ക് പേടിസ്വപ്നമായും ഈ നിയമം മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് നിയമത്തിന്റെ സാധ്യതകള്‍ ജനങ്ങള്‍ക്ക് സാധ്യമാക്കേണ്ട സര്‍ക്കാര്‍തന്നെ നിയമത്തിന്റെ സാധ്യതകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കേണ്ട സര്‍ക്കാര്‍ തന്നെ നിയമത്തിന്റെ സാധ്യതകള്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. അഴിമതിക്കാരെ പുറത്ത് കൊണ്ടുവരാന്‍ പര്യാപ്തമായ ഈ നിയമം പരുക്കേല്‍ക്കാതെ നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണ്. 2005ല്‍ നിലവില്‍ വന്ന ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യത്തില്‍ രാജ്യത്തിന്റെ ഭാവി ഭാഗധേയങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. കേരളത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതിനോട് പ്രതികൂലമായി പ്രതികരിച്ച ഉദ്യോഗസ്ഥര്‍ക്ക് പിഴയൊടുക്കാനക്കമുള്ള വിവരാവകാശ കമ്മിഷണര്‍മാരുടെ ഉത്തരവുകള്സമീപകാലത്തുണ്ടായിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ക്ക് യഥാര്‍ഥ മറുപടി നല്‍കാതെ ഒഴിയരുതെന്ന് കമ്മിഷണര്‍ പലപ്പോഴായി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ മൗലികാവകാശത്തില്പ്പെടുന്ന ആശയ അഭിപ്രായ സ്വാതന്ത്രംപൗരന്റെ മൗലികാവകാശമാണെന്നതിനും ഈ നിയമം അത്യന്താപേക്ഷികമാണ്.2005ല്‍ പാര്ലമെന്റിന്റെഇരുസഭകളും ഐക്യകണ്ഡേനയാണ് ഈ നിയമം പാസാക്കിയത്. വിവരാവകാശ നിയമം ഒരുതരത്തിലും ദുര്‍ബലപ്പെടരുത്. അക്കാര്യത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ജാഗ്രത പുലര്‍ത്തണം.
