കോഴിക്കോട് : ജൂലൈ 16 ന് വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ സന ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള പ്രവാസി സംഘം ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ബാദുഷ കടലുണ്ടി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ മോചനം ആവശ്യപ്പെട്ടു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഡ്‌സന്‍സ് കോര്‍ണറില്‍ പ്രവാസിസംഘം നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ. സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.വി. ഇക്ബാല്‍, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, മഞ്ഞക്കുളം നാരായണന്‍, ഷാഫിജ, സുരേന്ദ്രന്‍ മാങ്ങോട്ടില്‍, സലീം മണാട്ട്, കബീര്‍ സലാല എന്നിവര്‍ സംസാരിച്ചു.
നിമിഷപ്രിയയുടെ മോചനം: കേന്ദ്രസര്‍ക്കാര്‍ ഇടപെടണം: ബാദുഷ കടലുണ്ടി
