സാനുമാഷിന് ആദരവും കാവ്യ സദസ്സും നടത്തി

സാനുമാഷിന് ആദരവും കാവ്യ സദസ്സും നടത്തി

എറണാകുളം:കവിത എഴുതുമ്പോള്‍ അത് പലവട്ടം വായിച്ച് തിരുത്തി കുറ്റമറ്റതാക്കി ഒരു മാസ്റ്റര്‍ പീസാണ് എന്ന് ബോധ്യം വന്നതിനു ശേഷമേ പ്രസിദ്ധീകരണത്തിന് കൊടുക്കാവൂ എന്ന് പ്രൊഫ: എം.കെ.സാനു പറഞ്ഞു.എറണാകുളത്ത് ഹിന്ദി സാഹിത്യ മണ്ഡലം ഹാളില്‍ കവി സമാജം അംഗങ്ങള്‍ നല്‍കിയ ആദരവിന് നന്ദി പറഞ്ഞു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ചു പഠിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കവി സമാജം പ്രസിഡന്റ് അഡ്വ.എം.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ: ബി ഋഷികേശന്‍ തമ്പി യോഗം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ.ആര്‍.സുശീലന്‍, പൂച്ചാക്കല്‍ ഷാഹുല്‍, സി.വി.ഹരീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.കെ.വി.അനില്‍കുമാര്‍, നൂറുല്‍ അമീന്‍, ജേക്കബ്ബ് വെളുത്താന്‍ ,നന്ദകുമാര്‍ ചൂരക്കാട് എന്നിവര്‍ സാനുമാഷിന് ഉപഹാരങ്ങള്‍ നല്‍കി.

ചടങ്ങിനോട് മുന്നോടിയായി നടത്തിയ കാവ്യ സദസ്സില്‍ അഡ്വ.ഏ.ശ്രീ കല, മധു കുട്ടംപേരൂര്‍, പ്രൊഫ: പൂജാ പി ബാലസുന്ദരം, അക്ബര്‍ റുഖിയ, ഡോ:നിഖില്‍ വിജയകൃഷ്ണ ,കിരണ്യ കാര്‍ത്തിക, വി.എരാജന്‍ ,കെ.വി.അനില്‍കുമാര്‍, കെ.ആര്‍ സുശീലന്‍,
ഐ.ബി പത്മകുമാര്‍, വിജയന്‍ എരമല്ലൂര്‍, സലി കെ.എസ്, ബാബുരാജ് വൈറ്റില, സ്വഭാഷ്ചന്ദ്രന്‍ ,സെബുവി.വി ,ആശാലത ,ഐ ബി.പത്മകുമാര്‍, കെ.സി.ഹരീന്ദ്രന്‍, നൂറുല്‍ അമീന്‍, ടി.എന്‍ സതീഷ് കുമാര്‍, മിനി തൃപ്പൂണിത്തുറ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

 

 

സാനുമാഷിന് ആദരവും കാവ്യ സദസ്സും നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *