സി രവീന്ദ്രന്‍ ചരമ വാര്‍ഷികവും സ്മാരക പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു

സി രവീന്ദ്രന്‍ ചരമ വാര്‍ഷികവും സ്മാരക പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു

കോഴിക്കോട് : മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയും, എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന നേതാവുമായിരുന്ന സി രവീന്ദ്രന്റെ മൂന്നാം ചരമ വാര്‍ഷികവും അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ആക്റ്റീവ് കോഴിക്കോട് ഏര്‍പ്പെടുത്തിയ സ്മാരക പുരസ്‌കാര സമര്‍പ്പണവും മുന്‍ കെ പി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറി പി എം അബ്ദുറഹിമാന് അദ്ദേഹം പുരസ്‌കാരം സമ്മാനിച്ചു. ഡി സി സി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ പൊന്നാട അണിയിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത് പ്രശസ്തി പത്രം സമര്‍പ്പിച്ചു.
ആക്റ്റീവ് കോഴിക്കോട് പ്രസിഡണ്ട് എം പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബോണി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി ഡോ എം പി പദ്മനാഭന്‍, ഡി സി സി വൈസ് പ്രസിഡണ്ട് എം രാജന്‍, ആക്റ്റീവ് മുന്‍ പ്രസിഡന്റുമാരായ എം കെ ബീരാന്‍, കെ പദ്മകുമാര്‍, എ കെ മുഹമ്മദാലി, ട്രഷറര്‍ എം എ പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. പി എം അബ്ദുറഹിമാന്‍ മറുപടി പ്രസംഗം നടത്തി.

 

 

സി രവീന്ദ്രന്‍ ചരമ വാര്‍ഷികവും
സ്മാരക പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *