കോഴിക്കോട്: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്, അത്തോളി എം.ഇ. എസ് സെന്‍ട്രല്‍ സ്‌കൂളില്‍ സ്റ്റുഡന്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ് ( എസ്പിജി) രൂപീകരിച്ചു.
വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ സമൂഹം ഏറ്റെടുക്കുന്ന ഒരു സംവിധാനമാണ് എസ്.പി. ജി എന്ന് അത്തോളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രേംകുമാര്‍ പറഞ്ഞു.കുട്ടികള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളും മറ്റ് സമകാലിക പ്രശ്‌നങ്ങളും ദൂരീകരിക്കാനും അവരെ ചേര്‍ത്ത് നിര്‍ത്തി സംരക്ഷണം നല്‍കാനും അതിലൂടെ കെട്ടുറപ്പുള്ള നന്മയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും സാധിക്കുമെന്ന വിശ്വാസത്തോടെ ദൃഢപ്രതിഞ്ജയോടെ ആരംഭിച്ച ഈ സംവിധാനം, എല്ലാ മാസവും അംഗങ്ങളെ വിളിച്ച് ചേര്‍ത്ത് യോഗങ്ങള്‍ നടത്തുവാനും ഉദ്ഘാടനയോഗത്തില്‍ തീരുമാനിച്ചു.
സ്‌കൂള്‍ ചെയര്‍മാന്‍ പി.കെ അബ്ദുല്‍ ലത്തീഫ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ അഖില ജെ, സ്‌കൂള്‍ പി ടി.എ പ്രസിഡന്റ് മുഹമ്മദ് റഫീക്ക് , അത്തോളി സ്റ്റേഷന്‍ ട ച്ചെ ഒ പ്രേം കുമാര്‍, കൊയിലാണ്ടി ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ സനല്‍,വാര്‍ഡ് മെമ്പര്‍ ശാന്തി മാവീട്ടില്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി മോഹനന്‍ , ഓട്ടോ ഡൈവര്‍ ഷാംജിത്ത്, വ്യാപാരി വ്യവസായി പ്രതിനിധി പ്രവീണ്‍ ,രക്ഷിതാക്കളുടെ പ്രതിനിധി സുല്‍ഫത്ത്, സ്‌കൂള്‍ ലീഡര്‍ ഫസ്വിന്‍ ഫസാന്‍, സ്‌പോര്‍ട്ട്‌സ് കണ്‍വീനര്‍ ആദില്‍ നൗഷാദ്, അധ്യാപക പ്രതിനിധികളായ സബിത, ജന്നത്തുനീസ എന്നിവരടങ്ങുന്നതാണ് എം.ഇ.എസ് സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് .
സ്റ്റുഡന്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ് രൂപീകരിച്ചു
