കോഴിക്കോട്: അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെയും മുന്‍ പ്രവാസികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഖാസി നാലകത്ത് മുഹമ്മദ്കോയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 1, 2 തിയ്യതികളില്‍ കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ (ഇ.വി. നഗര്‍)വെച്ച് തെക്കേപ്പുറം എന്‍ ആര് ഐ മീറ്റ് സംഘടിപ്പിക്കുന്നു.
പരിപാടിയുടെ ഭാഗമായി രണ്ട് ദിവസത്തെ ഖസാന പ്രദര്‍ശന-വിപണന മേളയും ഒരുക്കുന്നു. തെക്കേപ്പുറത്തെ ഹെറിറ്റേജ് ശേഖരങ്ങളുടെ പ്രദര്‍ശനത്തിന്ന് പുറമേ വാണിജ്യ വ്യവസായ-ഫുഡ് സ്റ്റാളുകളുമുണ്ടാകും. ചടങ്ങിന്റെ ഭാഗമായി തെക്കേപ്പുറത്തെ ശാക്തീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നിലവിലെ പ്രവാസികളെ ആദരിക്കും.
രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ രണ്ട് ദിവസത്തെ പരിപാടിയില്‍ സംബന്ധിക്കും.
മീറ്റിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും, പ്രമോഷന് വീഡിയോ റിലീസിങ്ങും മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് എം.പി.അഹമ്മദ്, ഫൗണ്ടേഷന് ചെയര്മാന് ഡോ.കെ.കുഞ്ഞാലിക്ക് കൈമാറി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്വാഗത സംഘം ചെയര്മാന് സി.എ.ഉമ്മര്‍ കോയ അദ്ധ്യക്ഷത വഹിച്ചു.എം.വി. മുഹമ്മദലി,ആര്. ജയന്ത് കുമാര്‍, എം.അബ്ദുള്‍ ഗഫൂര്‍,എസ്.എം. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
തെക്കേപ്പുറം എന്‍ ആര് ഐ മീറ്റ് ആഗസ്റ്റ് 1, 2 ന്
