എം.ടി.എഴുത്തിന്റെ ആത്മാവ്; ദൃശ്യ ശില്‍പ്പാവതരണം 12, 14ന്

എം.ടി.എഴുത്തിന്റെ ആത്മാവ്; ദൃശ്യ ശില്‍പ്പാവതരണം 12, 14ന്

കോഴിക്കോട്: പേരാമ്പ്ര, ചെറുവണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കലാ സാംസ്‌കാരിക സമിതിയായ സബര്‍മതി (സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍) ഒരുക്കുന്ന എം.ടി എഴുത്തിന്റെ ആത്മാവ് ദൃശ്യ ശില്‍പ്പാവതരണം 12, 14 തിയതികളിലായി പേരാമ്പ്രയിലും, കോഴിക്കോടും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12ന് (ശനി) വൈകിട്ട് 6 മണിക്ക് സബര്‍മതി ഓഡിറ്റോറിയത്തിലും 14ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളിലും നടക്കും. അംസിസ് മുഹമ്മദാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനങ്ങള്‍ രമേശ് കാവില്‍, അജയ് ഗോപാലനാണ് സംഗീതം നല്‍കി ആലപിക്കുന്നത്. രംഗ ശില്‍പം നിതീഷ് പൂക്കാട്, കോറിയോഗ്രാഫി കലാമണ്ഡലം ഷീനാ പ്രദീപും, പ്രദീപ് ഇരിങ്ങലും, ദീപ സംവിധാനം അനൂപ് പൂന, രഞ്ജിഷ് ആവളയാണ് കോ-ഓര്‍ഡിനേറ്റര്‍, ദൃശ്യാവിഷ്‌ക്കാരത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സംഗീത നാടക അക്കാദമി ജേതാവ് പ്രേമന്‍ മുചുകുന്നാണ്.

നാടക രംഗത്തെ പ്രതിഭകള്‍ക്കൊപ്പം നര്‍ത്തകിമാരും അണിനിരക്കും. അക്ബര്‍ കക്കട്ടിലിന്റെ സ്‌നേഹിതകള്‍ എന്ന ചെറുകഥ, കോയിക്കോടന്‍ ഹല്‍വ എന്ന പേരില്‍ അരങ്ങിലെത്തും. രചന സുരേഷ് ബാബു ശ്രീസ്ഥ, സംവിധാനം മനോജ് നാരായണന്‍. പ്രമുഖ നാടക പ്രവര്‍ത്തകരായ പ്രദീപ് മുദ്രയും, സത്യന്‍ മുദ്രയുമാണ് അഭിനേതാക്കള്‍. അജയ്‌ഗോപാലാണ് ഗാന ചരചനയും, സംഗീതവും, ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്. നാടകം 12, 13 ന് വൈകിട്ട് 7 മണിക്ക് സബര്‍മതി ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

വാര്‍ത്താസമ്മേളനത്തില്‍ രമേഷ് കാവില്‍, അജയ് ഗോപാല്‍, അംസിസ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

 

എം.ടി.എഴുത്തിന്റെ ആത്മാവ്;
ദൃശ്യ ശില്‍പ്പാവതരണം 12, 14ന്

Share

Leave a Reply

Your email address will not be published. Required fields are marked *