കെ.ആര്‍.എസ്.എം.എ സ്‌നേഹ ഭവനം ശിലാസ്ഥാപനം നാളെ

കെ.ആര്‍.എസ്.എം.എ സ്‌നേഹ ഭവനം ശിലാസ്ഥാപനം നാളെ

കോഴിക്കോട്: വയനാട് മുണ്ടകൈ ദുരന്തത്തില്‍ വീട് നഷ്ടമായ ചൂരല്‍മല സ്വദേശിക്ക് (സര്‍ക്കാര്‍ ലിസ്റ്റിലുള്ള), കേരള റെക്കഗ്‌നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.ആര്‍.എസ്.എം.എ) നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നാളെ (ശനി) കാലത്ത് 11 മണിക്ക് മേപ്പാടി – പൂത്തൂര്‍ വയല്‍ എ.ആര്‍ ക്യാമ്പിന് സമീപം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കെ.ആര്‍.എസ്.എം.എ സംസ്ഥാന പ്രസിഡണ്ട് രാഘവ ചേരാള്‍ അധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്ര വ്യാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി.മന്‍മോഹന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ബാബു, വൈസ് പ്രസിഡണ്ട് രാധരാമസ്വാമി, വാര്‍ഡ് മെമ്പര്‍ എന്‍.കെ.സുകുമാരന്‍, കെ.ആര്‍.എസ്.എം.എ സംസ്ഥാന സെക്രട്ടറി മുജീബ് പുളിക്കല്‍, ട്രഷറര്‍ സൂസമ്മ മാമച്ചന്‍ ആശംസകള്‍ നേരും.
വാര്‍ത്താസമ്മേളനത്തില്‍ രാഘവ ചേരാള്‍, മുജീബ് പുളിക്കല്‍, ട്രഷറര്‍ സൂസമ്മ മാമച്ചന്‍, ആനന്ദ് കണ്ണശ്ശ, ബി.വേണുഗോപാലന്‍ നായര്‍, ആദര്‍ശ വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

 

 

കെ.ആര്‍.എസ്.എം.എ സ്‌നേഹ ഭവനം ശിലാസ്ഥാപനം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *