തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ കുറ്റമറ്റതാവണം

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ കുറ്റമറ്റതാവണം

തെരഞ്ഞെടുപ്പ് കമ്മിഷന്റെ
നടപടികള്‍ കുറ്റമറ്റതാവണം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനാധിപത്യ രാജ്യത്തിന്റെ രക്ഷാകവചമായ തെരഞ്ഞെടുപ്പുകള്‍ നീതിയുക്തവും സ്വാതന്ത്രവും നിഷ്പക്ഷവുമായി നടത്താന്‍ ബന്ധപ്പെട്ട ഭരണഘടനാസ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കുറ്റമറ്റ രീതിയില്‍ ജനാധിപത്യ പ്രക്രിയയും തെരഞ്ഞുടുപ്പും നടക്കുന്നതിനാല്‍ ലോകത്തിന് മുന്‍പില്‍ ഓരോ ഭാരതീയനും തലയുയര്‍ത്തിനിന്ന് അഭിമാനിക്കാവുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രതിനിധിയാണ് താനെന്ന്അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകള്‍ ആക്ഷേപങ്ങള്‍ക്ക് ഇടയില്ലാത്തവിധം നടത്തേണ്ടത് തെരഞ്ഞെടുപ്പ കമ്മിഷന്റെ ഉത്തരവാദിത്തമാണ്.
ആ ഉത്തരവാദിത്തമാണ് സമീപകാലങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്നത്. രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് സുതാര്യമായല്ല നടത്തുന്നതെന്നും വോട്ടര്‍പട്ടികയിലടക്കം കൃത്രിമം നടത്തി വോട്ടിങ് മെഷിനിലടക്കം കൃത്രിമം നടത്തിതെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുകയാണെന്നും ഇതിന് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനെ ഇലക്ഷന്‍ കമ്മിഷന്‍ സഹായിക്കുകയുമാണെന്നാണ് ആരോപണം. മഹാരാഷ്ട്രയില്‍ നടന്ന് നിയമസഭാ തെരഞ്ഞെടുപ്പ് സത്യസന്ധമായല്ല നടന്നതെന്നാണ് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്3. ഇക്കാര്യത്തിലദ്ദേഹം തെളിവുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ ബിഹാര്‍തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ ചോദ്യം ചെയ്ത് സുപ്രിംകോടതിയിലും കേസെത്തിയിരിക്കുകയാണ്.
ഇക്കാര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സന്നദ്ധസംഘടനകള്‍, എന്‍ജിഒകള്‍ ഉള്‍പ്പെടെ നിരവധി നിരവധി പരാതികളാണ് സുപ്രിം കോടതിയിലെത്തിയിട്ടുള്ളത്.ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി അവിടെ വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിന് നടക്കുന്ന എസ് ഐആര്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കിക്കഴിഞ്ഞു. ജൂണ്‍ 24നാണ് ഇതുസംബന്ധിച്ച് വിഞ്ജാപനം തെരഞ്ഞെടുപ്പ് കമ്മിന്‍ ഇറക്കിയത്. ഈ പ്രക്രിയ തെരഞ്ഞെടുപ്പ് അവിടെ ആരംഭിക്കുകയും ചെയ്തട്ടുണ്ട്.
ഈമാസം 25വരെയാണ് വോട്ടര്‍മാരില്‍നിന്ന് അപേക്ഷ സ്വീകരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടര്‍ പട്ടികയും സെപ്തംബര്‍ 30ന് അന്തിമ വോട്ടര്‍പട്ടികയും പ്രസിദ്ധീകരിക്കും നവംബറിലാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. നിലവില്‍ 7.5 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയുടെ ഭാഗമായി വോട്ടര്‍പട്ടികയില്‍ നിന്ന് നിരവധിപേര്‍ പുറത്തായേക്കുമെന്ന ആശങ്കയുമുണ്ട്.നവംബറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ധൃതിപിടിച്ച് ഈ നടപടി വേണ്ടതായിരുന്നോ എന്ന പ്രസക്തമായ ചോദ്യമാണ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചത്. ഏതെങ്കിലും വ്യക്തി സ്പെഷല്‍ ഇന്റന്‍സീല് റിവിഷന്‍ വഴി പുറത്തായാല്‍ ആവ്യക്തിക്ക് നിയമപരമായി ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കുമോ എന്ന സുപ്രിംകോടതിയുടെ ചോദ്യവും വളരെ പ്രസക്തമാണ്. കുറഞ്ഞ സമയം കൊണ്ട് ദീര്‍ഘമായ കാര്യം ചെയ്യാന്‍ സാധിക്കുമോ എന്നും സുപ്രിംകോടതിചോദിച്ചിട്ടുണ്ട്. 2003ലാണ് അവസാനമായി ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടന്നത്.അന്നുണ്ടായിരുന്ന 4.96കോടി വോട്ടര്‍മാര്‍ പുതുതായി അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. എത്രകണ്ട് കൃത്യമായി നടക്കുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. 2003ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട 2.9കോടി വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ പറയുന്നത്. ഇതിനായി കമ്മിഷന്‍ ആവശ്യപ്പെടുന്ന 11 രേഖകളില്‍ പലതും ബിഹാറിലെ പലര്‍ക്കും ഇല്ല എന്നത് കൂടി മനസിലാകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.
ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി ആയി പരിഗണിക്കണമെന്നാണ് സുപ്രിം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചിട്ടുള്ളത്. വോട്ടര്‍പട്ടിക പുതുക്കുന്നതിന് ഇപ്പോള്‍ നടക്കുന്ന പരിശോധനയുടെ പ്രസക്തി ജനപ്രാതിനിധ്യ നിയമത്തിലുണ്ടോ എന്ന സുപ്രിം കോടതി നിരീക്ഷണം ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധിക്കപ്പുറമാണെന്ന ഈ വാദഗതിയും തുടര്‍ നിയമപോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കും. ബിഹാറിലെ ദശലക്ഷക്കണക്കിന് പേരാണ് ഉപജീവനാര്‍ഥം രാജ്യത്തിന് പുറത്തും അകത്തുമായി ജീവിക്കുന്നത്. ഇവര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ നടപടികളില്‍ ഭാഗമാകാനായില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പിന്തള്ളപ്പെടും. ഓരോ പൗരന്റെയും വോട്ട് ഉറപ്പ് വരുത്തേണ്ടത് തെരഞ്ഞെ
ടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൃത്യമായി ഇടപെടുമെന്നും സുപ്രിംകോടതിയുടെ മേല്‍ നോട്ടത്തില്‍ ജനാധിപത്യ പ്രക്രിയ സുഗമമായി മുന്നേറുമെന്നും പ്രതീക്ഷിക്കാം. ആക്ഷേപങ്ങള്‍ക്കിടയാകാതെ തെരഞ്ഞെടുപ്പ് നടത്തലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റൈ ഉത്തരവാദിത്തമെന്ന് സുപ്രിം കോടതി നിരീക്ഷണത്തിലൂടെ വ്യക്തമാക്കുകയാണ്.

 

തെരഞ്ഞെടുപ്പ് കമ്മിഷന്റെ
നടപടികള്‍ കുറ്റമറ്റതാവണം

Share

Leave a Reply

Your email address will not be published. Required fields are marked *