കോഴിക്കോട് : ജില്ല റോള്‍ ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ല റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 9 ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് മത്സരം.
മിനി, സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് അവസരം. ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള മികച്ച കളിക്കാരെ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുപ്പിക്കും. ജൂലായ് 13 ന് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ചില സാങ്കേതിക കാരണങ്ങളാല്‍ ദിവസം മാറ്റുകയായിരുന്നുവെന്ന് പ്രസിഡന്റ് അഡ്വ. ജി ബി ഷമിത്തും സെക്രട്ടറി ദിവേഷ് ഡി പാലേച്ചയും അറിയിച്ചു.
ജില്ല റോള്‍ ബോള്‍
ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 9 ന്
