കോഴിക്കോടന്‍ ടൂറിസ്റ്റ് സാധ്യത വിദേശ രാജ്യങ്ങളിലെത്തിക്കും

കോഴിക്കോടന്‍ ടൂറിസ്റ്റ് സാധ്യത വിദേശ രാജ്യങ്ങളിലെത്തിക്കും

കോഴിക്കോടന്‍ ടൂറിസ്റ്റ് സാധ്യത വിദേശ രാജ്യങ്ങളിലെത്തിക്കും

കോഴിക്കോട്: കേരള ഹോംസ്‌റ്റേ& ടൂറിസം സൊസൈറ്റി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ജില്ലാ ടൂറിസം പ്രമോഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സിദ്ധാര്‍ഥ് തേങ്ങാപറമ്പത്ത്, നവ്യ തേങ്ങാപറമ്പത്ത് എന്നിവര്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളായ ജര്‍മനി, ഓസ്‌ട്രേലിയ, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ടൂര്‍ ഓപറേറ്റര്‍മാരുമായികൂടിക്കാഴ്ച നടത്തി ടൂറിസം സാധ്യതകള്‍ പങ്കുവയ്ക്കുമെന്ന് കേരള ഹാറ്റ്‌സ് ജില്ലാ പ്രസിഡന്റ് റഫീഖ് കക്കാടംപൊയിലും , ജില്ലാ സെക്രട്ടറി രാജന്‍ തേങ്ങപ്പറമ്പത്തും പറഞ്ഞു. നിലവില്‍ ജില്ലയില്‍ 135ഓളം രജിസ്റ്റേഡ് ഹോംസ്‌റ്റേകളാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ബാംഗ്ലൂരില്‍ നിന്നും പുറപ്പെട്ട് 15 ദിവസത്തിന് ശേഷം മടങ്ങിയെത്തും.കോഴിക്കോടിന് ടൂറിസം രംഗത്ത് അനന്ത സാധ്യതകളാണ് ഉള്ളതെന്നും അത് കൂടുതല്‍ പേരിലെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും തയാറാകണമെന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *