എന്‍ ജെ ടി യു സി കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം 10,11ന്

എന്‍ ജെ ടി യു സി കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം 10,11ന്

കോഴിക്കോട്: നവ ജനശക്തി എന്‍ ജെ ടി യു സി കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം 10, 11 (വ്യാഴം ,വെള്ളി) ദിവസങ്ങളില്‍ ടൗണ്‍ഹാളില്‍ നടക്കും. പത്തിന് വൈകുന്നേരം അഞ്ച് മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. എന്‍ ജെ ടി യു സി ദേശീയ കണ്‍വീനര്‍ എം.എസ് ഇളങ്കോവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11 ന് വൈകുന്നേരം 5 മണിക്ക് ‘തൊഴിലാളികളും കോര്‍പ്പറേറ്റുവല്‍ക്കരണവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സെമിനാര്‍ മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്യും.വിവിധ രാഷ്ട്രിയ തൊഴിലാളി സംഘടന നേതാക്കളായ കെ.പി സി സി രാഷ്ട്രിയ കാര്യസമിതി അംഗംഎന്‍. സുബ്രഹ്‌മണ്യന്‍, കേളുവേട്ടന്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി.കുഞ്ഞിക്കണ്ണന്‍ ,എ ഐ ടി.യു സി ജില്ല സെക്രട്ടറി പി.കെ.നാസര്‍
ബി.ജെ.പി,ജില്ല ജനറല്‍ സെക്രട്ടറിഎം.സുരേഷ്, യുഡിഫ് ജില്ല കണ്‍വീനര്‍അഹമ്മദ് പുന്നക്കല്‍,ആര്‍ ജെ.ഡി.ദേശിയ കമ്മിറ്റി മെമ്പര്‍,വി.കുഞ്ഞാലി, യൂത്ത് കോണ്‍ഗ്രസ്സ് ദേശിയ സെക്രട്ടറി
വിദ്യ ബാലകൃഷ്ണന്‍, നവജനശക്തി കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുമ്പിന്‍ സി ഭാസ്‌ക്കര്‍, റഫീഖ് ബാബു ആര്‍ എസ്.പി ജില്ല സെക്രട്ടറി, സി.എം.പി. സംസ്ഥാന സെക്രടറിയെറ്റ് മെമ്പര്‍ അഷറഫ് മണക്കടവ്, സു ബബീഷ് കുമാര്‍ കെ.ഡി.പി. ജില്ല പ്രസിഡന്റ, എം.വി.ബാബുരാജ്, കാവില്‍ പി മാധവന്‍, രാജേന്ദ്രന്‍ പാലത്ത് എന്‍.ഗോപാലകൃഷ്ണന്‍ എ.ജെ .ടി .യു .സി കണ്‍വീനര്‍ തുടങ്ങി നേതാക്കള്‍ പങ്കെടുക്കും.

 

 

എന്‍ ജെ ടി യു സി കെട്ടിട നിര്‍മ്മാണ തൊഴിലാളി
യൂണിയന്‍ ജില്ലാ സമ്മേളനം 10,11ന്

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *