ഉസ്മാന്‍ ഒഞ്ചിയത്തിന്റെ കഥകളുടെ കയ്യെഴുത്തു പ്രതി ഏറ്റുവാങ്ങി

ഉസ്മാന്‍ ഒഞ്ചിയത്തിന്റെ കഥകളുടെ കയ്യെഴുത്തു പ്രതി ഏറ്റുവാങ്ങി

കോഴിക്കോട്: പ്രവാസി എഴുത്തുകാരന്‍ ഉസ്മാന്‍ ഒഞ്ചിയത്തിന്റെ നാലാമത്തെ ചെറുകഥാ സമാഹാരത്തിന്റെ കൈയ്യെഴുത്തു പ്രതി, പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍, പരപ്പില്‍ അനില്‍ രചിച്ച പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍ കവിതാ സമാഹാര കവര്‍ പ്രകാശന വേദിയില്‍ വെച്ച് പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി, കഥാകാരന്‍ ഉസ്മാന്‍ ഒഞ്ചിയത്തില്‍ നിന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു.

നാല് പതിറ്റാണ്ടായി എഴുത്തിന്റെ ലോകത്ത് സജീവമായ ഉസ്മാന്‍ ഒഞ്ചിയം കാക്കപ്പട, എന്റെ വീട് പൊള്ളയാണ്, എസ്.കെ.ആശുപത്രിയിലാണ് എന്നീ ചെറുകഥാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്.

 

 

ഉസ്മാന്‍ ഒഞ്ചിയത്തിന്റെ കഥകളുടെ
കയ്യെഴുത്തു പ്രതി ഏറ്റുവാങ്ങി

Share

Leave a Reply

Your email address will not be published. Required fields are marked *