‘പ്രണയജാലകം മെല്ലെ തുറക്കുമ്പോള്‍’; കവിതാ സമാഹാരം കവര്‍ പ്രകാശനം ചെയ്തു

‘പ്രണയജാലകം മെല്ലെ തുറക്കുമ്പോള്‍’; കവിതാ സമാഹാരം കവര്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: പരപ്പില്‍ അനില്‍ രചിച്ച ‘പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍’ കവിതാ സമാഹാരം കവര്‍ പ്രകാശനം കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്തു. സാഹിത്യ രചനകള്‍ സമൂഹത്തെ നന്മയിലേക്ക് നയിക്കുമെന്നും നവാഗതരായ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച് എഴുത്തിന്റെയും, വായനയുടെയും ലോകം വിപുലീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. ഗുരു ചേമഞ്ചേരി പുരസ്‌കാരം നേടിയ പി.പി.ശ്രീധരനുണ്ണിയെ ചടങ്ങില്‍ ഇ.പി.മുഹമ്മദ് ആദരിച്ചു. ഉസ്മാന്‍ ഒഞ്ചിയം ഒരിയാന, പരപ്പില്‍ ജയന്തി എന്നിവര്‍ രചിച്ച ചെറുകഥാ സമാഹാരങ്ങളുടെ കൈയ്യെഴുത്ത് പ്രതി പീപ്പിള്‍സ് മുഖ്യ ഉപദേഷ്ടാവും പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണിക്ക് ഉസ്മാന്‍ ഒഞ്ചിയവും, പുരുഷു കക്കോടിയും കൈമാറി. രണ്ട് പുസ്തകങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് പി.പി.ശ്രീധരനുണ്ണി പറഞ്ഞു. താളിയോല സാംസ്‌കാരിക സമിതി പ്രസിഡണ്ട് പി.ഐ അജയന്‍, സാഹിത്യകാരന്മാരായ ഉസ്മാന്‍ ഒഞ്ചിയം, ടി.ഹസ്സന്‍, സി.പി.ആലിക്കോയ, രത്‌ന രാജു, ഉമ്മര്‍ ഫാറൂഖ്, യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി വൈസ് പ്രസിഡണ്ട് ടി.പി.വാസു, രാഷ്ട്ര ഭാഷാ വേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വി.എം. അനന്തകുമാര്‍, ജില്ലാ പ്രസിഡണ്ട് കെ.പി.ആലിക്കുട്ടി, ഇസ്മായില്‍ പുനത്തില്‍ ആശംസകള്‍ നേര്‍ന്നു. കവി പരപ്പില്‍ അനില്‍ പ്രതിസ്പന്ദനം നടത്തി.പീപ്പിള്‍സ് റിവ്യൂ സാഹിത്യ വേദി കണ്‍വീനര്‍ പുരുഷു കക്കോടി സ്വാഗതവും, പീപ്പിള്‍സ് റിവ്യൂ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.കെ.ഇരവില്‍ നന്ദിയും പറഞ്ഞു.

 

 

‘പ്രണയജാലകം മെല്ലെ തുറക്കുമ്പോള്‍’;
കവിതാ സമാഹാരം കവര്‍ പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *