കുട്ടി കവിതകള്‍ കയ്യെഴുത്തു പ്രതി പി.പി.ശ്രീധരനുണ്ണി ഏറ്റുവാങ്ങി

കുട്ടി കവിതകള്‍ കയ്യെഴുത്തു പ്രതി പി.പി.ശ്രീധരനുണ്ണി ഏറ്റുവാങ്ങി

കോഴിക്കോട്: എഴുത്തുകാരിയും, സാംസ്‌കാരിക പ്രവര്‍ത്തകയുമായ ലക്ഷ്മി വാകയാട് സമാഹരിച്ച്‌ അവതരിപ്പിക്കുന്ന കുട്ടി കവിതകളുടെ കയ്യെഴുത്തു പ്രതി പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവും പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണി, ലക്ഷ്മി വാകയാടില്‍ നിന്നം ഏറ്റുവാങ്ങി. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, കെ.സുകുമാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അമ്മമാര്‍ കുട്ടികള്‍ക്കായി പാടി കേള്‍പ്പിക്കുകയും, അവര്‍ക്ക് ഭാവാഭിനയം പകര്‍ന്നു നല്‍കുകയും ചെയ്ത അപൂര്‍വ്വം കുട്ടി കവിതകളാണ് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്നത്. സെപ്തംബര്‍ മാസത്തില്‍ പുസ്തകം വായനക്കാരുടെ കൈകളിലേക്കെത്തുമെന്ന് പി.ടി.നിസാര്‍ പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

 

കുട്ടി കവിതകള്‍ കയ്യെഴുത്തു പ്രതി പി.പി.ശ്രീധരനുണ്ണി ഏറ്റുവാങ്ങി

Share

Leave a Reply

Your email address will not be published. Required fields are marked *