കെ ഡി വൈ എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

കെ ഡി വൈ എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യ മേഖലയെ തകര്‍ത്ത ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരള ഡെമോക്രാറ്റിക് യൂത്ത് ഫോറം (കെ ഡി വൈ എഫ് ) സംസ്ഥാന പ്രസിഡന്റ് അമല്‍ എ.എസ്സിന്റെ നേതൃത്വത്തില്‍ മന്ത്രി വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജീവനക്കാരുടെയും അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്, ശസ്ത്രക്രിയ മുടങ്ങല്‍ തുടങ്ങിയ പരാതികള്‍ക്കിടയിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത്. ഇതിനെല്ലാം ഉത്തരവാദിയായ ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി രക്ഷാധികാരി സലിം പി മാത്യു ആവശ്യപ്പെട്ടു. കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കടകംപള്ളി സുകു, സംസ്ഥാന ട്രഷറര്‍ പ്രദീപ് കരുണാകരപിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി ലതാ മേനോന്‍, ജില്ലാ പ്രസിഡന്റ് ശരണ്‍ ജെ നായര്‍, സംസ്ഥാന സെക്രട്ടറിമാരായ പ്രകാശ് കുമാര്‍ ഷിബുലാല്‍, വനിതാ പ്രസിഡന്റ് അഡ്വക്കറ്റ് സുജാ ലക്ഷ്മി, യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് സീമ, അരുണ്‍ സബിത,ശിവകുമാര്‍,ലിധിന്‍ എന്നിവര്‍ സംസാരിച്ചു.

 

 

കെ ഡി വൈ എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *