പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍ പുസ്തക കവര്‍ പ്രകാശനം 7ന്‌

പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍ പുസ്തക കവര്‍ പ്രകാശനം 7ന്‌

കോഴിക്കോട്: പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പരപ്പില്‍ അനില്‍ രചിച്ച പ്രണയ ജാലകം മെല്ലെതുറക്കുമ്പോള്‍ കവിതാ സമാഹാരത്തിന്റെ കവര്‍ പ്രകാശനം 7ന്‌ (തിങ്കള്‍) കാലത്ത് 11മണിക്ക് കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് ഇപി മുഹമ്മദ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ് ജോര്‍ജിന് നല്‍കി പീപ്പിള്‍സ് റിവ്യു പുസ്തകമേളയില്‍വച്ച് പ്രകാശനം ചെയ്യും. പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ  മുഖ്യ ഉപദേഷ്ടാവുമായ പി.പി ശ്രീധരനുണ്ണി മുഖ്യാതിഥിയായി സംബന്ധിക്കും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പിടി നിസാര്‍ അധ്യക്ഷത വഹിക്കും. താളിയോല സാംസ്‌കാരിക സമിതി പ്രസിഡന്റ് പി ഐ അജയന്‍, എഴുത്തുകാരായ ഉസ്മാന്‍ ഒഞ്ചിയം, ടി ഹസ്സന്‍, സിപി ആലിക്കോയ, യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി യുഡിഎ വൈസ് പ്രസിഡന്റ് ടി പി വാസു, എഴുത്തുകാരി രത്‌ന രാജു ആശംസകള്‍ നേരും.കണ്‍വീനര്‍ പുരുഷു കക്കോടി സ്വാഗതവും പീപ്പിള്‍സ് റിവ്യൂ സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ആര്‍.കെ.ഇരവില്‍ നന്ദിയും പറയും.

 

പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍ പുസ്തക കവര്‍ പ്രകാശനം 7ന്‌

 

Share

Leave a Reply

Your email address will not be published. Required fields are marked *