ബഷീറിന്റെ പ്രാപഞ്ചിക ദര്‍ശനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമായിരുന്നു; യു.കെ.കുമാരന്‍

ബഷീറിന്റെ പ്രാപഞ്ചിക ദര്‍ശനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമായിരുന്നു; യു.കെ.കുമാരന്‍

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രാപഞ്ചിക ദര്‍ശനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പറഞ്ഞു. ബഷീറിന്റെ ഓര്‍മ്മ ദിനത്തോടനുമ്പന്ധിച്ച് ബീക്കണ്‍ കാലിക്കറ്റ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യു.കെ. കുമാരന്‍. എല്ലാവരും ഭൂമിയുടെ അവകാശികള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് അദ്ദേഹം സാഹിത്യ സൃഷ്ടി നടത്തിയിരുന്നത്. അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഊര്‍ജ്ജം. തനിക്ക് ബോധ്യമായ കാര്യങ്ങളിലൂടെ കടന്നു പോവുകയും അത് വായനക്കാരിലേക്കെത്തിക്കുകയും ചെയ്ത മഹാനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രചനകള്‍ കാലാതിവര്‍ത്തികളാവുന്നത്.

ബഷീറിനെ പുതിയ തലമുറ ഏറെ ആദരവോടെ കാണുന്നുവെന്നത് സ്വാഗതാര്‍ഹമാണ്. വീണ്ടും വീണ്ടും വായിക്കപ്പെടുന്ന കൃതികളാണ് ബഷീര്‍ എഴുതിയിട്ടുള്ളതെന്നും കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സെക്രട്ടറി ഡോ.എന്‍.എം. സണ്ണി പറഞ്ഞു. ബഷീറിന്റെ മകള്‍ ഷാഹിന ബഷീര്‍, മോഹനന്‍ പുതിയോട്ടില്‍ എന്നിവരും സംസാരിച്ചു.
കൊണ്ടോട്ടി കൊട്ടൂക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
ബീക്കണ്‍ പ്രസിഡന്റ് ടി. സേതുമാധവന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.ജെ. തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

 

 

ബഷീറിന്റെ പ്രാപഞ്ചിക ദര്‍ശനങ്ങള്‍ എല്ലാവര്‍ക്കും
പ്രാപ്യമായിരുന്നു; യു.കെ.കുമാരന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *