‘പറഞ്ഞുതീരാത്ത കഥകള്‍’ കവര്‍ പ്രകാശനം നാളെ

‘പറഞ്ഞുതീരാത്ത കഥകള്‍’ കവര്‍ പ്രകാശനം നാളെ

വടകര: ‘മടപ്പള്ളി ഓര്‍മ്മ’ എന്ന മടപ്പള്ളി ഗവ. കോളേജിലെ എല്ലാകാലത്തെയും എല്ലാ ബാച്ചിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, ‘പറഞ്ഞുതീരാത്ത കഥകള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിന്റെ കവര്‍ പ്രകാശനം നാളെ (5)ന് വൈകുന്നേരം 3 മണിക്ക് അടക്കാതെരുവിലുള്ള പി ആര്‍ നമ്പ്യാര്‍ ലൈസിയത്തില്‍ സിനിമ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ നിര്‍വഹിക്കും. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും വിദേശത്ത് ചിത്രകലാ അധ്യാപകനുമായ ആര്‍ട്ടിസ്റ്റ് ശശികൃഷ്ണന്‍ ആണ് കവര്‍ രൂപകല്‍പ്പന ചെയ്തത്. സംഘടന സ്വന്തം പേരില്‍ തന്നെ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ലേ ഔട്ടും പ്രിന്റിങ്ങും തലശ്ശേരിയിലെ ‘പ്രിന്റിംഗ് പാര്‍ക്ക് ‘ ആണ് നിര്‍വഹിക്കുന്നത്. 23 പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കഥകളാണ് സമാഹാരത്തില്‍ ഉള്ളത്. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കഥാകാരനുമായ വി ആര്‍ സുധീഷ് ആണ് അവതാരിക എഴുതിയത്. ജൂലൈ മാസത്തില്‍ തന്നെ പുസ്തക പ്രകാശനം നടത്തുമെന്ന് മടപ്പള്ളി ഓര്‍മ്മയുടെ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അറിയിച്ചു.

 

‘പറഞ്ഞുതീരാത്ത കഥകള്‍’ കവര്‍ പ്രകാശനം നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *