വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം 3, 4, 5,6 തിയതികളില്‍

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം 3, 4, 5,6 തിയതികളില്‍

കോഴിക്കോട്: ഈ വര്‍ഷത്തെ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം മാജിക് വേള്‍ഡും ബേപ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാവേദിയും ബേപ്പൂര്‍ പബ്ലിക് ലൈബ്രറിയും സംയുക്തമായി 3, 4, 5,6 തിയ്യതികളില്‍ ബേപ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
മഹാമാന്ത്രിക ഗുരുവിന്റെ വിസ്മയ ചെപ്പ് തുറക്കുകയാണ് പ്രിയശിഷ്യന്‍ മാന്ത്രികന്‍ പ്രദീപ് ഹൂഡിനോ.
വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ ജീവിതത്തില്‍ ബോംബെ കടപ്പുറത്തും തെരുവിലും ഒരു മാന്ത്രികന്റെ സഹായിയായും മാന്ത്രികനായി തന്നെയും വേഷമിട്ടതിന്റെ ചുരുളഴിക്കുകയാണ് പ്രദീപ്.
ഒപ്പം തെരുവു മാജിക്കിന്റെയും മുച്ചീട്ടുകളിയുടെയുമെല്ലാം അന്തര്‍നാടകവും കാണികളുമായി പങ്കുവെയ്ക്കും. മാന്ത്രികനായ ബഷീര്‍ എന്ന വിഷയത്തിലെ പ്രഭാഷണവും മാജിക്കും ഓര്‍മ്മച്ചിത്രങ്ങളുടെ പ്രദര്‍ശനവുമാണ് മുഖ്യ പരിപാടികള്‍.

ജൂലൈ 3, 4 തിയ്യതികളില്‍ ബേപ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പരിപാടി. 5ന് രാവിലെ വൈലാലിലെ പരിപാടിയ്ക്കു ശേഷം ഉച്ചക്ക് രണ്ടു മണി മുതല്‍ ബേപ്പൂര്‍ സ്‌ക്കൂളില്‍ പരിപാടി തുടരും. വൈകുന്നേരം 5 മണി മുതല്‍ മാജിക് ഷോ, വൈക്കത്തിന്റെ സിനിമയിലെ പാട്ടുകളെ കോര്‍ത്തിണക്കിയുള്ള കരോക്കെ ഗാനമേളയും വീഡിയോ പ്രദര്‍ശനവും നടക്കും. 6ന് ഞായറാഴ്ച പ്രഭാഷണവും മാജിക് ഷോയും ഓര്‍മ്മ ചിത്രപ്രദര്‍ശനവും നടക്കും. 5, 6 തിയ്യതികളില്‍ പരിപാടി പൂര്‍ണ്ണമായും പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ്. പ്രവേശനം സൗജന്യം.

അനുസ്മരണത്തിന്റെ അനുബന്ധമായി ജൂലൈ 4ന് രാവിലെ 8 മണിക്ക് ഓള്‍ ഇന്ത്യാ റേഡിയോ മാന്ത്രികനായ ബഷീര്‍ എന്ന പ്രദീപ് ഹൂഡിനോയുടെ പ്രഭാഷണം പ്രക്ഷേപണം ചെയ്യും. തല്‍സമയം റിയല്‍ എഫ് എം ലും പ്രസ്തുത പരിപാടി ലഭ്യമാകും. രാത്രി 8.02 ന് എഫ് എം പരിപാടി റിപ്പീറ്റ് ടെലിക്കാസ്റ്റ് ചെയ്യും
തന്റെ മാന്ത്രിക ഗുരുവിനുള്ള സമര്‍പ്പണമായാണ് ശിഷ്യന്‍ പ്രദീപ് ഹൂഡിനോ ഈ പരിപാടികള്‍ അവതരിപ്പിക്കുന്നത്.

 

 

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം 3, 4, 5,6 തിയതികളില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *