കോഴിക്കോട്: ഡിവൈഎഫ്ഐ മുഖമാസികയായ ‘യുവധാരയ്ക്ക്’ ജില്ലയില്‍ അരലക്ഷം വരിക്കാരെ ചേര്‍ക്കും. ‘വാക്കിന്റെ യുവശക്തി’ എന്ന മുദ്രാവാക്യത്തോടെ ഏറ്റെടുക്കുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കവിയും എഴുത്തുകാരനും കനകശ്രീ അവാര്‍ഡ് ജേതാവുമായ വിമീഷ് മണിയൂരിനെ ആദ്യ വരിക്കാരനായി കൊണ്ട് നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി പി . സി ഷൈജു, ജില്ലാ പ്രസിഡണ്ട് അഡ്വ. എല്‍.ജി. ലിജീഷ്, ജില്ലാ ട്രഷറര്‍ കെ അരുണ്‍, ജില്ലാ കമ്മിറ്റി അംഗം ആര്.എസ്. റിബേഷ്, മേഖലാ കമ്മിറ്റി അംഗങ്ങളായ നിഖില്‍ പി, ആദര്‍ശ് ഇ. സി,അഭിനവ് എന്നിവര്‍ പങ്കെടുത്തു.
വാക്കിന്റെ യുവശക്തി ‘
ജില്ലയില്‍ യുവധാരയ്ക്ക് അരലക്ഷം വരിക്കാരെ ചേര്‍ക്കും
