പുസ്തകത്തെ കൂട്ടുകാരനാക്കണം; എം.എന്‍.കാരശ്ശേരി

പുസ്തകത്തെ കൂട്ടുകാരനാക്കണം; എം.എന്‍.കാരശ്ശേരി

കോഴിക്കോട്: പുസ്തകത്തെ കൂട്ടുകാരനാക്കണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.എന്‍.കാരശ്ശേരി. ആ കൂട്ടുകാരന്‍ നിങ്ങളെ ചതിക്കില്ല. ഒറ്റു കൊടുക്കില്ല. പിണങ്ങില്ല. ഇതു മാത്രമല്ല വായന കൊണ്ടുള്ള ഗുണം. അത് നമ്മുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തും. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ജില്ലയിലെ തിരഞ്ഞെടുത്ത പത്തു സ്‌കൂളുകളില്‍ നടത്തുന്ന പുസ്തകനിറവ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായന കൊണ്ടുള്ള ഗുണങ്ങളും വായിക്കാത്തതു കൊണ്ടുള്ള നഷ്ടവും അദ്ദേഹം സരസമായി വിവരിച്ചു. ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ ഡോ. രാധിക സി നായര്‍ ആമുഖ പ്രഭാഷണം നടത്തി. സ്‌കൂളില്‍ 36 വര്‍ഷം മലയാള വിഭാഗം അധ്യാപികയായിരുന്ന ശശികല ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. വായന മത്സരത്തിലും കാവ്യാലാപന മത്സരത്തിലും വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗം ജാനമ്മ കുഞ്ഞുണ്ണി , സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാദര്‍ ജോണ്‍ മണ്ണാറത്തല, മനോജ് വി പി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പുസ്തകനിറവില്‍ 20 ശതമാനം വിലക്കുറവില്‍ വാങ്ങാം.

ജൂലൈ 3,4 തീയതികളില്‍ ബാലുശ്ശേരി ഗവ ച്ചെ് എസ് എസ് ലാണ് പുസ്തകനിറവ്.
തുടര്‍ന്ന് 7 8 തീയതികളില്‍ നടക്കാവ് ഗവ. വി എച്ച എസ് എസില്‍ പുസ്തക നിറവ് നടക്കും.

 

പുസ്തകത്തെ കൂട്ടുകാരനാക്കണം; എം.എന്‍.കാരശ്ശേരി

 

Share

Leave a Reply

Your email address will not be published. Required fields are marked *