വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു’

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു’

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു’

 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. അല്‍പ്പ സമയം മുമ്പാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയത്.
സിആര്‍ആര്‍ടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ ചികിത്സയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസ് ചികിത്സയില്‍ കഴിയുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സന്ദര്‍ശിച്ചിരുന്നു. വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും എംഎ ബേബി പറഞ്ഞു. തുടര്‍ച്ചയായ ഡയാലിസിസ് ഇന്നുമുതല്‍ തുടങ്ങും.
അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊï് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *