കോഴിക്കോട്; മഹിതമലയാളത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനും അവരില്‍ വായനശീലം വളര്‍ത്തുന്നതിനും കേരളസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റിയൂട്ട് ജൂലൈ 1 മുതല്‍ ഒരു മാസം കോഴിക്കോട് ജില്ലയില്‍ പുസ്തകനിറവ് പരിപാടി സംഘടിപ്പിക്കുന്നു. തിരഞ്ഞെടുത്ത പത്തു സ്കൂളുകളില്‍ രണ്ടു ദിവസം വീതമാണ് പുസ്തകനിറവ്.സ്കൂളിന് മഹത്തായ സംഭാവന ചെയ്ത വിശിഷ്ടവ്യക്തിയെ ചടങ്ങില്‍ ആദരിക്കും. കുട്ടികള്‍ക്ക് കാവ്യാലാപന മത്സരവും വായനമത്സരവും നടത്തി സമ്മാനം നല്‍കും.എല്‍ പി,യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കായി മനോഹരമായി ചിത്രീകരണം നടത്തി മിതമായ വിലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കഥ, കവിത, നോവല്‍, നാടകം, ശാസ്ത്രം, ഗണിതം, വിവര്‍ത്തനം, ജീവചരിത്രം വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ 20 ശതമാനം വിലക്കുറവില്‍ പുസ്തകനിറവില്‍ വാങ്ങാം.245 പുസ്തകങ്ങളുടെ ഒരു മുഴുവന്‍ സെറ്റ് ഒന്നിച്ചെടുത്താല്‍ 50 ശതമാനമാണ് വില. ജൂലൈ ഒന്നിന് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രമുഖ ചിന്തകന്‍ എം.എന്‍ കാരശ്ശേരി പുസ്തകനിറവിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പളളിയറ ശ്രീധരന് അധ്യക്ഷത വഹിക്കും.ജൂലൈ 3, 4 തീയതികളില്‍ ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പുസ്തകനിറവ്.
