സ്‌പോക്കണ്‍ ഹിന്ദി ക്ലാസുകള്‍ ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കും: രാഷ്ട്രഭാഷാ വേദി
കോഴിക്കോട്: ഹിന്ദി സംസാരിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി രാഷ്ട്ര ഭാഷാ വേദി സംസ്ഥാന കമ്മറ്റി ആരംഭിച്ച സംഭാഷണ ഹിന്ദി പരിശീലന പദ്ധതി കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും രണ്ട് വര്‍ഷത്തിനുള്ളില്‍ വ്യാപിപ്പിക്കുവാന്‍ കോഴിക്കോട്ട് ചേര്‍ന്ന സംഘടന ഭാരവാഹിതല കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.ടി. നിസാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി. കെ.പി ആലിക്കുട്ടി അദ്ധ്യക്ഷനായി. സ്റ്റേറ്റ് ജന.സെക്രട്ടറി ആര്‍. കെ. ഇരവില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് വി.എം. ആനന്ദ കുമാര്‍, രക്ഷാധികാരി കുയ്യലക്കണ്ടി ശ്രീധരന്‍, ഹരികൃഷ്ണന്‍ പാറോപ്പടി, ജില്ലാ ജന.സെക്രട്ടറി വി.കെ സുരേശന്‍, രാജന്‍ മണിയൂര്‍, എന്‍.പി. മോഹനന്‍, ബാലുശ്ശേരി സര്‍വ്വോദയ ട്രസ്റ്റ് ചെയര്‍മാനും രാഷ്ട്രഭാഷാ വേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ടുമായ കെ.പി. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്‌പോക്കണ്‍ ഹിന്ദി ക്ലാസുകള്‍ തുടങ്ങുവാന്‍ താല്‍പര്യമുള്ള ഗ്രാമപഞ്ചായത്ത്- നഗരസഭ അധികാരികള്‍ സംഘടനാ ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് കെ.പി. മനോജ് കുമാര്‍ (ഫോണ്‍ നമ്പര്‍: 9388591009) അറിയിച്ചു.
