കലാ- സാംസ്‌കാരിക പരിപാടികളും സ്‌നേഹ വിരുന്നും ശ്രദ്ധേയമായി

കലാ- സാംസ്‌കാരിക പരിപാടികളും സ്‌നേഹ വിരുന്നും ശ്രദ്ധേയമായി

കലാ- സാംസ്‌കാരിക പരിപാടികളും സ്‌നേഹ വിരുന്നും ശ്രദ്ധേയമായി

കൊട്ടാരക്കര: ആയിരത്തിലധികം ഭിന്നശേഷിക്കാരോടൊത്ത് കൊട്ടാരക്കര കലയപുരം ആശ്രയയില്‍ നാം ഡല്‍ഹിയും നാം കേരളവും സംയുക്തമായി നടത്തിയ കലാ- സാംസ്‌കാരിക പരിപാടികളും സ്‌നേഹ വിരുന്നും ശ്രദ്ധേയമായി.
നാം കേരള ചെയര്‍മാന്‍ പി.കെ കബീര്‍ സലാല ഉദ്ഘാടനം ചെയ്തു. നാം ഡല്‍ഹി പ്രസിഡന്റ് ഡോ.ജോര്‍ജ് നെടുമ്പാറ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ പിള്ള, ചീഫ് കോര്‍ഡിനേറ്റര്‍ ആലീസ് സഖറിയ, വൈസ് ചെയര്‍മാന്‍ കനയശാന്തിഭൂമി, ജുബിന്‍, വര്‍ഗ്ഗീസുകുട്ടി കുറ്റിച്ചിറ,ഭദ്രന്‍ പട്ടാഴി, മിനി ജോസ് എന്നിവര്‍ പ്രചോദന സന്ദേശങ്ങള്‍ നല്‍കി. ഭിന്നശേഷിക്കാരായ ലതകുമാരി, കൃഷ്ണകുമാര്‍, ഗോപാലകൃഷ്ണന്‍ രവീന്ദ്രന്‍ വിയന്നൂര്‍, ലക്ഷമണന്‍, സിറാജ് രാം സിംഗ്, ചിഞ്ചു, ഷീല എന്നിവരെ ആദരിച്ചു. പ്രചോദന സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
കലായാപുരം ജോസ്, പി.കെ കബീര്‍ സലാല, സുദര്‍ശനന്‍ പിള്ള ആലീസ് സക്കറിയ, ഭദ്രന്‍ പട്ടാഴി, എന്നിവര്‍ക്ക് നാം ഡല്‍ഹി പുരസ്‌കാരം നല്‍കി ആദരിച്ചു. ഭിന്നശേഷിക്കാരോടൊപ്പം കലാപരിപാടികളും നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *